From Wikipedia, the free encyclopedia
തവിടൻ പൂമ്പാറ്റയോട് സാമ്യമുള്ള ഒരു പൂമ്പാറ്റയാണ് ഇരുൾവരയൻ തവിടൻ (Dark-branded Bushbrown).[1][2][3][4] ഇരുൾവരയന്റെ പിൻചിറകിന്റെ അടിയിലെ കൺപൊട്ടുകൾ ഏറെക്കുറെ ഒരു നേർരേഖയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാട്ടിൻപുറങ്ങളിലും ചെറുകുന്നുകളിലും സമതലങ്ങളിലും കാണപ്പെടുന്ന ഈ ശലഭത്തിനു പുല്ലുകളുടേയും കുറ്റിച്ചെടികളുടേയും ഇടയിലൂടെ പറന്നുനടക്കാണു താല്പര്യം. ഇന്ത്യയിൽ മിക്കയിടങ്ങളിലും ഇതിനെ കണ്ടെത്താനാകും. തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. വർഷത്തിൽ മുഴുവൻ സമയവും ഇവയെ കാണാനാകും.
ഇരുൾവരയൻ തവിടൻ Dark-branded Bushbrown | |
---|---|
Wet-season form | |
Not evaluated (IUCN 2.3) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Mycalesis |
Species: | M. mineus |
Binomial name | |
Mycalesis mineus (Linnaeus, 1758) | |
ചിറകുകൾക്ക് തവിട്ടുനിറമാണ്. ചിറകുപുറത്ത് മങ്ങിയ പാടിൽ കൺപൊട്ടുകൾ കാണാം. കറുത്ത കൺപൊട്ടിനു ചുറ്റും മഞ്ഞക്കരയും നടുവിൽ വെളുത്ത കുത്തും ഉണ്ട്. ചിറകിനടിവശത്തും കൺപൊട്ടുകൾ ഉണ്ട്. മുൻചിറലിലും പിൻചിറകിലും അടിയിൽ മങ്ങിയ കര കാണാം. ആൺ ശലഭത്തിനു പിൻചിറകിന്റെ പുറത്ത് ഇളം ചുവപ്പ് നിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള കരയുണ്ട്. വേനൽക്കാലങ്ങളിൽ ചിറകിന്റെ നിറങ്ങളും കൺപൊട്ടുകളൂം മങ്ങിയിരിക്കും.
വീണുകിടക്കുന്ന പഴങ്ങളിരുന്ന് സത്തു നുകരുന്ന സ്വഭാവമുണ്ട്. കരക്കറയിൽ നിന്നും ചാണകത്തിൽ നിന്നും പോഷണങ്ങൾ നുണയാറൂണ്ട്. ആൺ ശലഭങ്ങൾ തണ്ണീർതടങ്ങളിരുന്ന് നനഞ്ഞ മണ്ണിൽ നിന്ന് ലവണമുണ്ണൂന്നതുകാണാം. വൈകീട്ടും കാലത്തുമാണ് ശലഭം സജീവമാകുക. നെല്ലിലും പുല്ലിലുമാണ് മുട്ടയിടൽ. മുട്ട ഒറ്റയായിട്ടാണ് കാണപ്പെടുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.