From Wikipedia, the free encyclopedia
ഒരു ജീവിയുടേയോ വൈറസിന്റെയോ ക്രോമസോമിനു പുറത്തുള്ള ഡി എൻ എയുടെയോ മറ്റു ജനിതകവസ്തുക്കളുടെയോ ന്യൂക്ലിയോടൈഡ് ശ്രേണിയിൽ ഉണ്ടാകുന്ന മാറ്റം ആണ് ഉൾപരിവർത്തനം (Mutation). ഉൾപരിവർത്തനഫലമായി അതടങ്ങിയ ഡി എൻ എ നശിച്ചുപോവുകയോ അത് തെറ്റുതിരുത്തൽ പ്രക്രിയ അല്ലെങ്കിൽ തകരാർ മാറ്റൽ പ്രക്രിയയ്ക്കു വിധേയമാവുകയോ ചെയ്യാം. അല്ലെങ്കിൽ ഈ മാറ്റത്തിൽ മറ്റൊരു തകരാർ സംഭവിക്കുകയോ ആകാം.[1])[2][3] [4][5][6] അല്ലെങ്കിൽ ആ ന്യൂക്ലിയോടൈഡ് പകർപ്പെടുക്കപ്പെടുന്ന സമയത്ത് തെറ്റുണ്ടാവുകയും ചെയ്യാം. ഡി എൻ എയിലെ ഒരു ഭാഗം മുറിഞ്ഞുപോയോ മറ്റൊരു ഡി എൻ എ ഭാഗം ഈ ഡി എൻ എയിൽ പുതുതായി കൂടിച്ചേർന്നോ ഉൾപരിവർത്തനം നടക്കാം. ഉൾപരിവർത്തനം ഒരു ജീവിയുടെ നിരീക്ഷണവിധേയമായ സ്വഭാവത്തിൽ പ്രത്യക്ഷമായ വ്യത്യാസം വരുത്തുകയോ വരുത്താതിരിക്കുകയോ ചെയ്യാം. പരിണാമം, ക്യാൻസർ, രോഗപ്രതിരോധസംവിധാനത്തിന്റെ വികാസം തുടങ്ങിയ സ്വാഭാവികമോ അസ്വാഭാവികമോ ആയ പ്രക്രിയകളിൽ ഉൾപരിവർത്തനം പങ്കുവഹിക്കുന്നുണ്ട്.
ഉൾപരിവർത്തനം, ന്യൂക്ലിയോടൈഡിലെ ക്രമത്തിൽ പല വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകാറുണ്ട്. ജീനുകളിലെ ഉൾപരിവർത്തനം, മൂന്നു സാദ്ധ്യതയ്ക്കിടയാക്കും. ഒന്നുകിൽ, ജീനുകളിൽ ഒരു മാറ്റവും പ്രത്യക്ഷത്തിൽ കാണിക്കാറില്ല; അല്ലെങ്കിൽ, ജീനിന്റെ ഉത്പന്നം മാറാൻ ഇടയാകും, അല്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ജീൻ ഉൾപരിവർത്തനം നടന്ന് അതിന്റെ പ്രവർത്തനശേഷിയില്ലാതാകാനോ ഭാഗികമാകാനോ മതി. ഡ്രോസോഫില ഐച്ചയിൽ നടത്തിയ പരീക്ഷണങ്ങൾ, ഇത്തരം ഉൾപരിവർത്തനങ്ങൾ ജീനുകൾക്കുണ്ടായാൽ അതുണ്ടാക്കുന്ന മാംസ്യത്തിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഈ മാറ്റം പലപ്പോഴും ആ ജീവിക്ക് ദോഷകരമാകാനിടയാകും. ഈ 70% ആണീ മാറ്റമെങ്കിൽ അത് ആ ജീവിക്ക് വലിയ നശീകരണഫലം വരുത്തിവയ്ക്കും. ബാക്കിയുള്ളവ ഒന്നുകിൽ നിർദ്ദോഷകരവും അല്ലെങ്കിൽ, നേരിയതോതിൽ ഗുണകരവും ആയിരിക്കാം. [7]ഇത്തരം ഉൾപരിവർത്തനം ജീവികൾക്കു പലപ്പോഴും ദോഷകരമായതുമൂലം ഇത്തരം ഉൾപരിവർത്തനവിധേയമായ ജീനുകളെ പഴയ അവസ്ഥയിലേക്ക് എത്തിച്ച് കേടുതീർക്കാനുള്ള മെക്കാനിസം ജീവികളിൽത്തന്നെ അന്തർലീനമായിരിക്കുന്നു. [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.