From Wikipedia, the free encyclopedia
1914-നു മുൻപുള്ള മൂന്നു പതിറ്റാണ്ടുകളിൽ കല, വാസ്തുവിദ്യ, സംഗീതം, സാഹിത്യം എന്നിവയിലും പ്രായോഗിക കലകളിലും (അപ്ലൈഡ് ആർട്ട്സ്) ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ശ്രേണിയെ ആണ് മോഡേണിസം (ആധുനികത) എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നത്. ശാസ്ത്രീയ അറിവുകളുടെയും സാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യനു തന്റെ ചുറ്റുപാടുകളെ നിർമ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതുവാനും ഉള്ള ശക്തിയെ ഊന്നിപ്പറയുന്ന ചിന്താധാരയാണ് മോഡേണിസം. മോഡേണിസത്തിന്റെ കാതൽ മുന്നേറ്റാത്മകവും ശുഭാപ്തിവിശ്വാസം നിറഞ്ഞതും ആണെന്ന് കാണാം. / ആധുനികതയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ഹെൻറി ഹെൻട്രി എഴുതിയ "ആധുനികതയ്ക്ക് ഒരു മുഖവുര "എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ പറയുന്നു. "കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലും ഇന്ന് ആധുനികതയുടെ സാന്നിധ്യം ആരെങ്കിലും കാണാതെ പോകുന്നു എങ്കിൽ അവർ തിമിര രോഗികളോ അന്ധന്മാരോ ആണ് "
.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ആധുനികതയുടെ സാന്നിധ്യം ഇന്ന് കണ്ടു വരുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പോലും ആധുനികതകടന്ന് ചെന്നിരിക്കുന്നു.
പാശ്ചാത്യ സമൂഹത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റണ്ടിന്റെ ആരംഭത്തിലും വന്ന പല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളെയും മോഡേണിസം ഉൾക്കൊള്ളുന്നു. പക്ഷേ മോഡേണിസം മനുഷ്യന്റെ അസ്തിത്വത്തിന്റെ എല്ലാ ഘടകങ്ങളെയും, വാണിജ്യം മുതൽ തത്ത്വചിന്ത വരെ, പുനർവിചിന്തനം ചെയ്യുന്നതിനെയും പുരോഗതിയെ എന്താണ് തടഞ്ഞുനിറുത്തുന്നത് എന്ന് കണ്ടെത്തുന്നതിനെയും അതിനെ അതേ ലക്ഷ്യം നേടുന്നതിനുവേണ്ടിയും, പുരോഗമനാത്മകവും അതുകൊണ്ടുതന്നെ മെച്ചപ്പെട്ടതുമായ ഘടകങ്ങൾകൊണ്ട് മാറ്റുന്നതിനെയും പ്രേരിപ്പിച്ചു. കാതലായി, മോഡേണിസ്റ്റ് പ്രസ്ഥാനം യന്ത്രവൽകൃതവും വ്യവസായവൽകൃതവുമായ കാലഘട്ടത്തിന്റെ പുതിയ യാഥാർത്ഥ്യങ്ങൾ ശാശ്വതമാണെന്ന് വാദിച്ചു. ജനങ്ങൾ അവരുടെ ലോകവീക്ഷണത്തെ പുതിയത് നല്ലതെന്നും സത്യം എന്നും സുന്ദരം എന്നും സമ്മതിക്കാനായി മാറ്റണം എന്ന് മോഡേണിസ്റ്റുകൾ വാദിച്ചു. ആധുനിക ഭൗതികശാസ്ത്രം (ക്വാണ്ടം, ആപേക്ഷികത), ആധുനിക തത്ത്വശാസ്ത്രം (അനലിറ്റിക്കൽ, കോണ്ടിനെന്റൽ), ആധുനിക സംഖ്യാശാസ്ത്രം, തുടങ്ങിയവയും ഈ കാലഘട്ടത്തിൽ നിന്നാണ് (ഇവ ആധുനികത (മോഡേണിസം)) എന്ന പദത്തിന്റെ നിർവ്വചനത്തിൽ വരുന്നില്ല. മാറ്റത്തെ കൈനീട്ടി സ്വീകരിച്ച മോഡേണിസം പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രപരവും പുസ്തകങ്ങളിലൂന്നിയതും ആയ പാരമ്പര്യങ്ങളെ എതിർത്ത ചിന്തകരുടെ കൃതികൾ ഉൾക്കൊള്ളുന്നു. പാരമ്പര്യ കലാരൂപങ്ങൾ, വാസ്തുവിദ്യ, സാഹിത്യം, മതവിശ്വാസം, സാമൂഹിക ഘടന, ദൈനംദിന ജീവിതം എന്നിവ പഴയതായി എന്ന് ഇവർ വിശ്വസിച്ചു. ഇവർ വ്യവസായവൽകൃതമായി ഉരുത്തിരിഞ്ഞ ലോകത്തിന്റെ പുതിയ സാമ്പ്പത്തിക, സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളെ നേരിട്ട് അഭിമുഖീകരിച്ചു. ചിലർ 20-ആം നൂറ്റാണ്ടിലെ കലയെ മോഡേണിസം (ആധുനികത), പോസ്റ്റ് മോഡേണിസം (ഉത്തരാധുനികത) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. മറ്റുചിലർ ഇതുരണ്ടും ഒരേ മുന്നേറ്റത്തിന്റെ രണ്ടുവശങ്ങൾ മാത്രമാണെന്ന് വാദിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.