വൃശ്ചികം രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 6 (M6) അഥവാ NGC 6405. ചിത്രശലഭത്തിന്റെ ആകൃതിയോട് ചെറിയ സാമ്യം തോന്നുന്നതിനാൽ ബട്ടർഫ്ലൈ ക്ലസ്റ്റർ എന്നും ഇതിന് പേരുണ്ട്. 1654-ൽ ജിയോവന്നി ബാറ്റിസ്റ്റ ഹൊഡിയേർണ ആണ് ആദ്യമായി ഈ താരവ്യൂഹത്തെ നിരീക്ഷിച്ച് രേഖപ്പെടുത്തിയത്. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ഇതിന്റെ അയലത്തുള്ള താരവ്യൂഹമായ മെസ്സിയർ 7 നെ നിരീക്ഷിച്ച ടോളമി ഇതിനെയും നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടിട്ടുണ്ടാകാമെന്ന് റോബർട്ട് ബേൺഹാം ജൂനിയർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ ആറാമത്തെ അംഗമായി ചേർത്തു. ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് M6 നെക്കുറിച്ചുള്ള പല വിവരങ്ങളും മനസ്സിലാക്കാനായത്.

വസ്തുതകൾ Observation data (J2000.0 epoch), നക്ഷത്രരാശി ...
മെസ്സിയർ 6
Thumb
Observation data (J2000.0 epoch)
നക്ഷത്രരാശിവൃശ്ചികം
റൈറ്റ് അസൻഷൻ17h 40.1m
ഡെക്ലിനേഷൻ32° 13
ദൂരം1.6 kly[1] (491 Pc)
ദൃശ്യകാന്തിമാനം (V)4.2
ദൃശ്യവലുപ്പം (V)25
ഭൗതികസവിശേഷതകൾ
ആരം6 ly
മറ്റ് പേരുകൾബട്ടർഫ്ലൈ ക്ലസ്റ്റർ, NGC 6405, Collinder 341, Melotte 178, Lund 769, OCL 1030, ESO 455-SC030
ഇതും കാണുക: തുറന്ന താരവ്യൂഹം
അടയ്ക്കുക

സവിശേഷതകൾ

M6 ന്റെ ദൃശ്യകാന്തിമാനം 4.2 ആണ്. ഇതിലെ പ്രഭയേറിയ നക്ഷത്രങ്ങളധികവും ചൂടുള്ള നീല B ടൈപ്പ് നക്ഷത്രങ്ങളാണ്. എന്നാൽ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ BM Scorpii ഒരു K ടൈപ്പ് നക്ഷത്രമാണ്. ഇത് ഒരു ചരനക്ഷത്രമാണ്, ഇതിന്റെ ദൃശ്യകാന്തിമാനം 5.5 മുതൽ 7.0 വരെ വ്യത്യാസപ്പെടും. M6 ലേക്കുള്ള ദൂരത്തിന്റെ അനുമാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, ഏതാണ്ട് 1.6 kly ആണീ ദൂരം. ഇതിൽ നിന്ന് താരവ്യൂഹത്തിന്റെ വലിപ്പം 12 ly ആണെന്ന് മനസ്സിലാക്കാം.

Thumb
M6 ന്റെ സ്ഥാനം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.