പുള്ളിവാലൻ ചോലക്കടുവ
From Wikipedia, the free encyclopedia
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് പുള്ളിവാലൻ ചോലക്കടുവ (ശാസ്ത്രീയനാമം: Merogomphus longistigma). പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ചെറുവാലുകൾക്ക് കൊളുത്തിന്റെ ആകൃതിയും ഇളം മഞ്ഞ നിറവുമുള്ള തുമ്പിയാണ് പുള്ളിവാലൻ ചോലക്കടുവ. ഉദരത്തിന്റെ അവസാനഭാഗത്തുള്ള വലിയ മഞ്ഞ പൊട്ടും കൊളുത്തിന്റെ ആകൃതിയുള്ള ഇളം മഞ്ഞ ചെറുവാലും ഇവയെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കുന്നു.[1][2][3][4][5].
Merogomphus longistigma | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Merogomphus |
Species: | M. longistigma |
Binomial name | |
Merogomphus longistigma (Fraser, 1922) | |
Synonyms | |
Indogomphus longistigma Fraser, 1922 |
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.