മാനസികരോഗം

അസ്വാഭാവികമായ ചിന്തകളോ പെരുമാറ്റമോ From Wikipedia, the free encyclopedia

പെരുമാറ്റക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം (mental disorder) എന്നു വിളിക്കുന്നത്. ഇത്തരം അസ്വാഭാവികത രോഗിയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പൊതുവിൽ തിരിച്ചറിയാവുന്നതാണ്. രോഗം കാരണമുള്ള വ്യഥയും ബലഹീനതകളും സാധാരണയാണ്. വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും (feels), എങ്ങനെയാണ് പെരുമാറുന്നതെന്നും (acts) എങ്ങനെയാണ് ചിന്തിക്കുന്നതെന്നും (thinks) അല്ലെങ്കിൽ മനസ്സിലാക്കുന്നതെന്നും (perceives) കണക്കിലെടുത്താണ് വിവിധ തരം മാനസിക രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.

വസ്തുതകൾ മാനസികരോഗം, സ്പെഷ്യാലിറ്റി ...
മാനസികരോഗം
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology, psychotherapy 
അടയ്ക്കുക

മാനസികരോഗങ്ങൾക്ക് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളോടോ നാഡീവ്യൂഹത്തിന്റെ മറ്റു ഭാഗങ്ങളോടോ ബന്ധമുണ്ടായിരിക്കും. ഇത്തരം വ്യാധികളെ മനസ്സിലാക്കുന്നതും ചികിത്സിക്കുന്നതും മറ്റും കാലാകാലങ്ങളായി മാറിവരുന്നുണ്ട്. ഇപ്പോഴും മാനസിക രോഗങ്ങളുടെ വർഗ്ഗീകരണവും നിർവ്വചനങ്ങളും സംബന്ധിച്ച് ഏകാഭിപ്രായമില്ല. മാനസികാരോഗ്യവും മാനസിക രോഗങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ട് എന്നത് രോഗനിർണ്ണയം കൂടുതൽ വിഷമം പിടിച്ചതാക്കുന്നു. [1] ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മിക്ക രാജ്യങ്ങളിലെയും മൂന്നിലൊന്നിൽ കൂടുതൽ ജനങ്ങളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒന്നോ അതിലധികമോ സാധാരണ മാനസിക രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. [2]

മാനസികരോഗങ്ങളുടെ കാരണങ്ങൾ പലതുണ്ട്. ഇവ ചിലപ്പോൾ വ്യക്തവുമായിരിക്കില്ല. മാനസികരോഗാശുപത്രികൾ, സൈക്കിയാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്കിയാട്രിക് സമൂഹപ്രവർത്തകർ തുടങ്ങിയ വിദഗ്ദർ അതുപോലെ തന്നെ കൗൺസിലിംഗ്, ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി, യോഗ, മെഡിറ്റേഷൻ, മ്യൂസിക് തെറാപ്പി തുടങ്ങിയവ ഒക്കെ മാനസികരോഗചികിത്സയുടെ ഭാഗങ്ങളാണ്. സമൂഹത്തിലെ ഇടപെടലുകൾ, സുഹൃദ് വലയത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ, സ്വയം സഹായം എന്നിവയും ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ സമ്മതമില്ലാതെ തന്നെ ചില കേസുകളിൽ നിയമമനുവദിക്കുന്ന രീതിയിൽ തടഞ്ഞുവച്ചുള്ള ചികിത്സ ആവശ്യമായി വരും. അസുഖത്തെ ഒരു കളങ്കമായി സമൂഹം കാണുന്നതും വിവേചനവും രോഗി അനുഭവിക്കുന്ന വ്യഥയെ വർദ്ധിപ്പിക്കും.

ഇത്തരം ഒഴിച്ചുനിർത്തലുകൾ ഒഴിവാക്കാൻ ചില പദ്ധതികൾ നടപ്പാക്കപ്പെട്ടുവരുന്ന്ഉണ്ട്. രോഗചികിത്സയെക്കാളും രോഗം വരാതെ തടയുക എന്നതും മാനസിക സൗഖ്യം സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടാണ്.

മാനസിക രോഗവും പരിഹാരവും

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.