വടക്കൻ മുളവാലൻ

പ്രാണിവർഗം From Wikipedia, the free encyclopedia

വടക്കൻ മുളവാലൻ

പാലക്കാടിന് തെക്കോട്ട് മാത്രം കാണുവാൻ സാധിക്കുന്ന പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് വടക്കൻ മുളവാലൻ (ശാസ്ത്രീയനാമം: Melanoneura bilineata).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1] കൊടക് ജില്ലയിലെ കാവേരി നദിയുടെ ഉൽഭവസ്ഥാനങ്ങളിലും വയനാട് ജില്ലയുടെ തെക്കേ ചെരുവുകളിലും മാത്രമാണ് ഇവയെ കണ്ടിട്ടുള്ളൂ. കാടുമൂടിയ കാട്ടരുവികളാണ് ഇവയുടെ വാസസ്ഥലം.[1]

വസ്തുതകൾ വടക്കൻ മുളവാലൻ, Conservation status ...
വടക്കൻ മുളവാലൻ
Thumb
ആൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Melanoneura
Species:
M. bilineata
Binomial name
Melanoneura bilineata
Fraser, 1922
അടയ്ക്കുക

രൂപ വിവരണം

കറുപ്പിൽ ഇളം നീല നിറത്തിലുള്ള സൂചിത്തുമ്പി. ഇവയുടെ ചുണ്ടുകൾക്ക് തിളങ്ങുന്ന നീല കലർന്ന കറുത്ത നിറമാണ്. ഉരസ്സിൽ ഉളം നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കറുത്ത നിറമുള്ള ഉദരത്തിന്റെ മൂന്ന് മുതൽ‍ ഏഴു വരെയുള്ള ഖണ്ഡങ്ങളിൽ ചെറിയ ഇളം നീല വളയങ്ങൾ ദൃശ്യമാണ്. ഉദരത്തിന്റെ അവസാന രണ്ടു ഖണ്ഡങ്ങളിൽ ഇളം നീല നിറമാണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്.[4][5][6][7]

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.