മീനാക്ഷി ശേഷാദ്രി

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വസ്തുതകൾ മീനാക്ഷി ശേഷാദ്രി, ജനനം ...
മീനാക്ഷി ശേഷാദ്രി
ജനനം
ശശികല ശേഷാദ്രി

(1963-11-16) നവംബർ 16, 1963  (61 വയസ്സ്)
സിന്ദ്രി, ഝാർഖണ്ട്,  ഇന്ത്യ
തൊഴിൽ(s)ചലച്ചിത്ര അഭിനേത്രി, നർത്തകി
സജീവ കാലം1982 – 1997
അറിയപ്പെടുന്നത്ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖ നടി
സ്ഥാനപ്പേര്ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1981
(വിജയി)
ജീവിതപങ്കാളിഹരീഷ് മൈസൂർ (1999 - 2003)
അടയ്ക്കുക

ആദ്യ ജീവിതം

ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യർ കുടുംബത്തിൽ ഝാർഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

അഭിനയ ജീവിതം

1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1997 ൽ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

അഭിനയം കൂടാതെ, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.

സ്വകാര്യ ജീവിതം

ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ ഹരീഷ് മൈസൂരിനെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി അമേരിക്കയിലെ ടെക്സാസിൽ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.