മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ് കെ. ജയൻ, സലീം കുമാർ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യമുള്ള ഒരു മലയാള ചലച്ചിത്രമാണ് മായാവി. മമ്മൂട്ടി പ്രധാന കഥാപാത്രമായ മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
മായാവി | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | പി. രാജൻ |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | മമ്മൂട്ടി മനോജ് കെ. ജയൻ സലീം കുമാർ ഗോപിക |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | വൈശാഖാ മൂവീസ് |
വിതരണം | വൈശാഖാ മൂവീസ് റിലീസ് |
റിലീസിങ് തീയതി | 2007 ഫെബ്രുവരി 3 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.