മാലികിബ്നു അനസ്
From Wikipedia, the free encyclopedia
ഇസ്ലാമിലെ നാല് മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ് മാലികിബ്നു അനസ്(റ)' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക്(റ) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ(റ), ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫിഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ(റ)യുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ് ശാഫിഈ(റ) അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]
മദീനയിലായിരുന്നു മാലിക്(റ)വിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]
മുഹമ്മദ് നബി(സ). ഇബ്നു ഉമർ (റ), നാഫിഈ(റ), മാലിക്(റ) എന്നിവർ വഴിയാണ് ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ اصح الاسانيد സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
മാലിക് ബ്നു അനസ്(റ) വിനോട് ചോദിക്കപ്പെട്ടു: "വിദ്യ അഭ്യസിക്കുന്നതിനെ പറ്റി താങ്കൾ എന്തു പറയുന്നു? അദ്ദേഹംം പറഞ്ഞു: "ഉത്തമം -സുന്ദരം, പ്രഭാതമായതു മുതൽ പ്രദോഷമാകുന്നതുവരെ നിനക്ക് നിർബന്ധമുള്ള കാര്യങ്ങൾ എന്തെന്ന് നീ ചിന്തിക്കൂ! എനിട്ടത് നിർവ്വഹിക്കുക ' അദ്ദേഹം മതവിജ്ഞാനത്തെ അതിരുകവിഞ്ഞു വന്ദിച്ചിരുന്നു. അദ്ദേഹം ഹദീസ് പഠിപ്പിക്കുന്നതിനായി ഉദ്ദേശിച്ചാൽ വുളൂ എടുക്കുകയും വിരിപ്പിൻ്റെ നടുക്ക് ഇരിക്കുകയും താടി ഈരുകയും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യും. വന്ദ്യതയിലും ബഹുമാനത്തിലും ഇരിക്കുവാൻ സൗകര്യപ്പെടുത്തുകയും ചെയ്യും. എന്നിട്ട് ഹദീസ് ഉദ്ധരിക്കുകയും ചെയ്യും അപ്പോൾ അദ്ദേഹത്തോടും ഇതിനെ കുറിച്ച് ആരോ ചോദിച്ചു: മാലിക് (റ) പറഞ്ഞു. " റസൂൽ (സ) യുടെ ഹദീസിനെ വന്ദിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.വിദ്യ അല്ലാഹു അവൻ ഇഷ്ടപ്പെട്ടിടത്ത് നിക്ഷേപിക്കുന്ന ഒരു പ്രകാശമാകുന്നു. അത് നിവേദനങ്ങളുടെ ആധിക്യം കൊണ്ടുണ്ടാകുന്നതല്ല." ഈ വന്ദനയും ബഹുമാനവും അല്ലാഹുവിൻ്റെ മഹത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിജ്ഞാനത്തിൻ്റെ ബലത്തെയാണ് കുറിക്കുന്നത്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.