മെയ്ഡൻ ടവർ
From Wikipedia, the free encyclopedia
മെയ്ഡൻ ടവർ (Azerbaijani: Qız qalası; പേർഷ്യൻ: قلعه دختر) Qız qalası; പേർഷ്യൻ: قلعه دختر) അസർബൈജാനിലെ പഴയ നഗരമായ ബാക്കുവിലുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു സ്മാരകമാണ്. 15-ാം നൂറ്റാണ്ടിലെ ഷിർവാൻഷായുടെ കൊട്ടാരത്തോടൊപ്പം, 2001-ൽ യുനെസ്‌കോയുടെ ചരിത്ര സ്മാരക ലോക പൈതൃക പട്ടികയിൽ കാറ്റഗറി III ആയി, സാംസ്കാരിക സ്വത്തായി പട്ടികപ്പെടുത്തിയ ഒരു കൂട്ടം ചരിത്രസ്മാരകങ്ങളിൽ ഇതും ഉൾപ്പെട്ടിരിക്കുന്നു. അസർബൈജാനിലെ ഏറ്റവും വ്യതിരിക്തമായ ദേശീയ ചിഹ്നങ്ങളിൽ ഒന്നായി ഇത് അസർബൈജാനി കറൻസി നോട്ടുകളിലും ഔദ്യോഗിക ലെറ്റർഹെഡുകളിലും പ്രദർശിപ്പിച്ചിരിക്കുന്നു.[1][2]
മെയ്ഡൻ ടവർ Qız Qalası | |
---|---|
Coordinates | 40.3661°N 49.8372°E |
സ്ഥലം | പഴയ നഗരം, ബാകു, അസർബെയ്ജാൻ |
തരം | ടവർ |
ഉയരം | 29.5 മീ (97 അടി) |
പൂർത്തീകരിച്ചത് date | 12 ആം നൂറ്റാണ്ട്. |
Official name | Walled City of Baku with the Shirvanshahs' Palace and Maiden Tower |
Type | Cultural |
Criteria | iv |
Designated | 2000 (24th session) |
Reference no. | 958 |
State Party | Azerbaijan |
Region | Asia |
Endangered | 2003–2009 |
മെയ്ഡൻ ടവറിൽ ബാക്കു നഗരത്തിന്റെ ചരിത്രപരമായ പരിണാമത്തിന്റെ കഥ അവതരിപ്പിക്കുന്ന ഒരു മ്യൂസിയവും ഒരു ഗിഫ്റ്റ് ഷോപ്പും ഉണ്ട്. മേൽക്കൂരയിൽ നിന്നുള്ള കാഴ്ചയിൽ പഴയ നഗരത്തിലെ ഇടവഴികളും മിനാരങ്ങൾ, ബാക്കു ബൊളിവാർഡ്, ഇസ ബെക്ക് ഹാജിൻസ്കിയുടെ ഭവനം എന്നിവയോടൊപ്പം ബാക്കു ഉൾക്കടലിന്റെ വിശാലമായ കാഴ്ച്ചയും ലഭിക്കുന്നു.
അസർബൈജാന്റെ ചരിത്രത്തിലും സംസ്കാരത്തിലും രൂഢമൂലമായ നിഗൂഢതകളുടെയും ഐതിഹ്യങ്ങളുടെയും ധൂമപടലങ്ങളാൽ ഗോപുരം മൂടപ്പെട്ടിരിക്കുന്നു.[3][4] ഇത്തരത്തിലുള്ള ചില ഇതിഹാസങ്ങൾ ബാലെകൾക്കും നാടകങ്ങൾക്കും ഒരു വിഷയമായി മാറി. 1940-ൽ അഫ്രാസിയബ് ബദൽബെയ്‌ലി സൃഷ്ടിച്ച ഒരു ലോകോത്തര അസർബൈജാനി ബാലെയുടെ പേരും മെയ്ഡൻ ടവർ എന്നാണ്. കാസ്പിയൻ കടലിന്റെ പിൻവാങ്ങലിന്റെ ഫലമായി, തീരത്ത് ഒരു ഭൂപ്രദേശം ഉയർന്നുവന്നു. പഴയ നഗരത്തിന്റെ മതിലുകൾ, മെയ്ഡൻ ടവറിന്റെ വലിയ കോട്ട ഉൾപ്പെടെയുള്ള കൊട്ടാരം നിർമ്മിക്കപ്പെട്ട ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്താണ് ഈ ഭൂമി വികസിപ്പിച്ചെടുത്തത്.[5]
ചരിത്രം
ചില ശാസ്ത്രീയ സ്രോതസ്സുകളുടെ സൂചനപ്രകാരം മെയ്ഡൻ ടവർ സൊറോസ്ട്രിയൻ മതത്തിന്റേയും ഇറാൻ, അസർബൈജാൻ എന്നിവിടങ്ങളിലെ ഇസ്ലാമിന് മുമ്പുള്ള വാസ്തുവിദ്യയുടെയും ഒരു മകുടോഉദാഹരണമാണ്.[6][7] പുരാവസ്തു, വാസ്തുവിദ്യാ തെളിവുകൾ നൽകിയ പ്രൊഫസർ ദാവുദ് എ.അഖുൻഡോവ് ഗോപുരത്തിനു മുകളിലെ 7 അഗ്നി നിർഗ്ഗമന ദ്വാരങ്ങളെ ചൂണ്ടിക്കാട്ടി ഇത് സൊറോസ്ട്രിയൻമാരുടെ അഗ്നി ക്ഷേത്ര ഗോപുരം ആണെന്ന് വാദിക്കുന്നു.[8] സ്വർഗത്തിൽ എത്താൻ 7 പടികൾ അല്ലെങ്കിൽ 7 ആകാശം ഉണ്ടെന്നാണ് സൊരാസ്ട്രിയൻ മത വിശ്വാസം. ഡേവിഡ് എ. അഖുൻഡോവ്, ഹസ്സൻ ഹസ്സൻ എന്നിവർ അഗ്നി ക്ഷേത്ര-ഗോപുരം ഏകദേശം ബി.സി. 8-7 നൂറ്റാണ്ടിലേതായിരിക്കാമെന്ന് കണക്കുകൂട്ടുന്നു.[9][10][11]
ഇച്ചേരി ഷെഹറിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന മെയ്ഡൻ ടവറിന് രണ്ട് കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട നിഗൂഢവും ഘോരവുമായ ചരിത്രവും ഐതിഹ്യങ്ങളുമാണുള്ളതെന്നുവരികിലും അവ അന്തിമമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് പാലിയോലിത്തിക്ക് കാലഘട്ടത്തിലായിരുന്നു.[12]
പ്രൊഫസറും പ്രമുഖ ചരിത്രകാരിയും ബാകു നഗര ചരിത്രത്തിൽ വിദഗ്ധയുമായ സാറ അഷുർബെയ്‌ലി കണക്കാക്കുന്നതുപ്രകാരം, ഭൂനിരപ്പിൽ നിന്ന് ഏകദേശം 15 മീറ്റർ താഴെയും ഭൂനിരപ്പിനു താഴെ മൂന്ന് നിലകളിലുമായി വ്യാപിച്ചുകിടക്കുന്ന ടവർ അസ്തിവാരങ്ങൾ യഥാർത്ഥത്തിൽ CE 4-6 നൂറ്റാണ്ടുകൾക്കിടയിലായി നിർമ്മിക്കപ്പെട്ടുതും ഗോപുരത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന മധ്യകാല നഗരത്തിൽ ഉപയോഗിച്ചിരുന്ന കല്ലുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൽ ഉപയോഗിച്ചിരിക്കുന്ന കല്ലുകളുമായി പ്രകടമായ വ്യത്യാസമുള്ളതുമാണ്.[13] ഈ നിഗമനത്തെ ഭാഗികമായി പിന്തുണയ്ക്കുന്ന ചരിത്രകാരനായ പ്രൊഫ ബ്രെറ്റനിറ്റ്‌സ്‌കിയുടെ അഭിപ്രാമനുസരിച്ച്, ഗോപുരം ഭാഗികമായി 5 മുതൽ 6 വരെ നൂറ്റാണ്ടുകളിലും പിന്നീട് 12 ആം നൂറ്റാണ്ടിലും നിർമ്മിച്ചതായിരിക്കാമെന്നാണ്.[14] ഈ സ്ഥലം യഥാർത്ഥത്തിൽ സസാനിദ് കാലഘട്ടത്തിൽ ഒരു സൊരാഷ്ട്രിയൻ ക്ഷേത്രമായി ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.[15] തെക്കേ ഭിത്തിയിൽ 14 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ലിഖിതത്തിൽ പഴയ കുഫിക് ലിപിയിൽ 12-ആം നൂറ്റാണ്ടിൽ സജീവമായിരുന്ന ഒരു വാസ്തുശില്പിയായ ഖുബെയ് മസൂദ് ഇബ്ൻ ദാവൂദ് അല്ലെങ്കിൽ കുബേ മെസൂദ് ഇബ്ൻ ദാവൂദ് എന്ന വ്യക്തിയെക്കുറിച്ച് പരാമർശിക്കുന്നു. മർദകാൻ റൗണ്ട് ടവർ നിർമ്മിച്ച വാസ്തുശിൽപ്പിയുടെ പിതാവാണ് അദ്ദേഹം.[16] മർദകാൻ ഗോപുര ലിഖിതത്തിൽ നിന്ന് വ്യത്യസ്തമായി, ടവറിന്റെ വാസ്തുശില്പിയെന്ന നിലയിൽ അദ്ദേഹത്തെ വെളിപ്പെടുത്തുന്നില്ല എന്നതിനാൽ ഇത് തർക്കവിഷയമാണ്. എന്നിരുന്നാലും ആധുനിക ഗോപുരത്തിന്റെ ഭൂരിഭാഗവും പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നുള്ള നിഗമനം പൊതുവെ അംഗീകരിക്കപ്പെടുന്നു.[17] മാസത്തിലെ ദിവസങ്ങളുമായി ബന്ധപ്പെട്ട് ഗോപുരത്തിന്റെ താഴ് ഭാഗത്ത് ഉന്തിനിൽക്കുന്ന 30 ചെത്തിയെടുത്ത കല്ലുകളേയും മുകൾ ഭാഗത്തെ ഉന്തിനിൽക്കുന്ന 31 കല്ലുകളേയും ഒരു ശിലകൊണ്ടുള്ള പട്ടയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഈ പുനർനിർമ്മാണ കാലം മുതൽ ഗോപുരം ഒരു ജ്യോതിശാസ്ത്ര നിരീക്ഷണാലയമായി ഉപയോഗിച്ചിരുന്നുവെന്ന് പ്രൊഫ. അഹമ്മദോവ് വിശ്വസിക്കുന്നു.[18]
1962-63 കാലഘട്ടത്തിൽ തുരങ്കത്തിന്റെ താഴത്തെ നിലയിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം, കടലിലേക്ക് ചരിഞ്ഞുകിടക്കുന്ന ഒരു ബൃഹത്തായ പാറയിൽ ടവർ നിർമ്മിച്ചിക്കുകയും, പ്രധാന ഗോപുരത്തിൽനിന്ന് പുറത്തേക്ക് ഉയർന്ന് നിൽക്കുന്ന താങ്ങുഭിത്തിയുടെ ഘടന ഗോപുരത്തിന് സ്ഥിരത നൽകുകയും ചെയ്യുന്നതായി കണ്ടെത്തി. കൂടുതൽ ഉത്ഖനനങ്ങളിൽ ടവറിന്റെ അടിത്തറയിൽ ഓരോന്നിനും 14 മീറ്റർ (46 അടി) ഉയരമുള്ള മരംകൊണ്ടുള്ള ഉത്തരങ്ങളും കണ്ടെത്തി. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രൂപകല്പനയായാണ് ഇത് അനുമാനിക്കപ്പെട്ടിരിക്കുന്നത്. 5 മീറ്റർ (16 അടി) കട്ടിയുള്ള അസ്തിവാര ഭിത്തികളിൽനിന്ന് 4.5 മീറ്റർ (15 അടി) - (4 മീറ്റർ അഥവാ 13 അടി എന്നും പരാമർശിക്കപ്പെടുന്നു) വരെയായി ചുരുങ്ങി ഉയരത്തിലേയ്ക്കു പോകുന്ന ഗോപുരത്തിന്റെ ദീർഘവൃത്താകൃതി അതിന് ഉറച്ച അടിത്തറ നൽകുകയും നൂറ്റാണ്ടുകളായി നിലനിൽക്കുന്നതിനു കാരണമാകുകയും ചെയ്തുവെന്നും അനുമാനിക്കപ്പെടുന്നു. മറ്റ് പണ്ഡിതന്മാർ അനുമാനിച്ചതുപോലെ വ്യത്യസ്ത സമയങ്ങളിലല്ല, ഒറ്റയടിക്കുതന്നെ നിർമ്മിച്ചതാണ് ഗോപുരം എന്നും പരാമർശിക്കപ്പെടുന്നു.[19] ഇപ്പോൾ യുനെസ്‌കോയുടെ പട്ടികയിലുള്ള ഗോപുരവും മറ്റ് മതിൽ ഘടനകളും 1806-ലെ റഷ്യൻ ഭരണകാലത്ത് ബലപ്പെടുത്തപ്പെടുകയും കാലത്തെ അതിജീവിക്കുകയും ചെയ്തു.[20]
1992-2006 ലെ[21] അസർബൈജാനി 1 മുതൽ 250 വരെയുള്ള മനാറ്റ് ബാങ്ക് നോട്ടുകളുടെയും 2006 മുതൽ[22] പുറത്തിറക്കിയ 10 മനാറ്റ് ബാങ്ക് നോട്ടുകളുടെയും മുൻഭാഗത്തും അതുപോലെതന്നെ 1992-2006[23] നുമിടയിൽ പുറത്തിറക്കിയ അസർബൈജാനി 50 qəpik നാണയത്തിന്റെ മുൻവശത്തും 2006 മുതൽ പുറത്തിറക്കിയ 5 qəpik നാണയത്തിന്റെ പിൻവശത്തും മെയ്ഡൻ ടവർ ചിത്രീകരിച്ചിരിക്കുന്നു.[24]
ചിത്രശാല
- ബാക്കു പഴയ പട്ടണത്തിലെ മെയ്ഡൻ ടവർ.
- ദീപാലംകൃതമായ മെയ്ഡൻ ടവർ
See also
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.