ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു അഹ്‌മദിനെജാദ് അഥവാ മഹ്‌മൂദ് അഹ്‌മദീനെജാദ് (അറബി:محمود احمدی نجاد, ഇംഗ്ലീഷ്:Mahmoud Ahmadinejad). 2005-ൽ ആദ്യമായി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു, ശേഷം 2009 ലെ തിരഞ്ഞെടുപ്പിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി അമേരിക്കയിലെ ബുഷ് ഭരണകൂടത്തിന്റെ ശക്തനായ വിമർശകനാണ്. സാധാരണക്കാരുടെ നേതാവെന്ന് അനുയായികളും അധ്വാനിക്കുന്നവരുടെ നായകനെന്ന് തീവ്ര ഇടതുപക്ഷക്കാരും വിശേഷിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. പ്രസിഡന്റാവുന്നതിനു മുൻപ് തെഹ്റാനിന്റെ മേയർ, അർദാബിൽ പ്രവിശ്യയുടെ ഗവർണർ ജനറലായിരുന്നു ഇദ്ദേഹം.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
Mahmoud Ahmadinejad محمود احمدینژاد | |
---|---|
President of Iran | |
ഓഫീസിൽ 3 August 2005 – 3 August 2013 | |
Vice President | Parviz Davoodi Esfandiar Rahim Mashaei Mohammad Reza Rahimi |
Leader | Ali Khamenei |
മുൻഗാമി | Mohammad Khatami |
പിൻഗാമി | Hassan Rouhani |
Mayor of Tehran | |
ഓഫീസിൽ 20 June 2003 – 3 August 2005 | |
മുൻഗാമി | Mohammad Hasan Malekmadani |
പിൻഗാമി | Mohammad Bagher Ghalibaf |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Aradan, Iran | 28 ഒക്ടോബർ 1956
രാഷ്ട്രീയ കക്ഷി | Alliance of Builders |
മറ്റ് രാഷ്ട്രീയ അംഗത്വം | Islamic Society of Engineers |
പങ്കാളി | Azam al-Sadat Farahi[1] |
അൽമ മേറ്റർ | Iran University of Science and Technology |
തൊഴിൽ | Civil engineer |
ഒപ്പ് | |
വെബ്‌വിലാസം | http://www.president.ir |
ആദ്യകാലം
1956-ൽ ടെഹ്‌റാന് നൂറു കിലോമീറ്റർ തെക്ക് ഗറംസറിനടുത്ത അറാദാനിൽ ഒരു കൊല്ലപ്പണിക്കാരന്റെ മകനായി പിറന്നു. തന്റെ ഒന്നാം വയസ്സിൽ തന്നെ കുടുംബം ടെഹ്‌റാനിലേക്ക് കുടിയേറി. അവിടെ പരമ്പരാഗത മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും തുടർന്നു. ഇറാൻ ശാസ്ത്രസാങ്കേതിക സർവകലാശാലയീലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം. 1976 ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. നാലു വർഷം കഴിഞ്ഞ് പി.എച്ച്.ഡി. ട്രാഫിക് ആന്റ് ട്രാൻസ്പോർടേഷനിൽ ഗവേഷണം നടത്തുമ്പോൾ തന്നെ നാടിന്റെ ഗതി നിർണ്ണയിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിലും പയറ്റിത്തുടങ്ങിയിരുന്നു.
രാഷ്ടീയ ജീവിതം
ഇറാനിൽ ഇസ്ലാമിക വിപ്ലവം കത്തിനിൽക്കുന്ന നാളുകളിൽ അതിന്റെ ചൂരും ചൂടും ഏറ്റു വാങ്ങി നെജാദ് മുൻനിരയിലെത്തി. ആയത്തുല്ലാ ഖുമൈനിയുടെ ആശീർവാദത്തോടെ രൂപം കൊണ്ട ദഫ്തറെ തഹ്കീമേ വഹ്ദത് (ഐക്യ ശാക്തീകരണ സമിതി) എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാവായി. 1979-ൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ ബന്ദികളാക്കി വർഷത്തിലേറെക്കാലം പടിഞ്ഞാറിനെ ശ്വാസം മുട്ടിച്ച വിദ്യാർത്ഥി സംഘത്തിൽ മുമ്പനായി നെജാദുമുണ്ടായിരുന്നു[അവലംബം ആവശ്യമാണ്] എന്ന് ചില പാശ്ചാത്യമാധ്യമങ്ങൾ റിപോർട്ട് ചെയ്തെങ്കിലും ഇറാൻ ഭരണകൂടം അത് നിഷേധിയ്ക്കുകയുണ്ടായി.
പതിറ്റാണ്ട് നീണ്ട് നിന്ന ഇറാൻ – ഇറാഖ് യുദ്ധത്തിൽ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിൽ ചേർന്ന് 1986 മുതൽ പോർക്കളത്തിലായിരുന്നു ദൗത്യം. സൈന്യത്തിലെ ആറാം പടയുടെ ഹെഡ് എഞ്ചിനീയറായിരുന്നു അദ്ദേഹം. കോർപ്സ് സ്റ്റാഫിന്റെ തലവനായി ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലും ദീർഘകാലം സേവനമനുഷ്ടിച്ചു. തുടർന്ന് മാകുവിലേയും ഖൂയിയിലേയും ഗവർണ്ണറായി. അതിനിടെ കുറച്ച് കാലം സാംസ്കാരിക – ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ ഉപദേശകനായി. 1993 മുതൽ 1997 ഒക്ടോബർ വരെ പുതുതായി രൂപം കൊണ്ട അർദബീൽ പ്രവിശ്യയുടെ ഗവർണ്ണറായിരുന്നു.
2003 മെയ് മൂന്നിന് തലസ്ഥാന നഗരിയായ തെഹ്‌റാന്റെ മേയറായി ചുമതലയേറ്റു. കർക്കശക്കാരനായെ മേയറെന്ന് പേരെടുത്ത നജാദ് തെഹ്‌റാനിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ നിരോധിച്ചു. കൂറ്റൻ ബിൽബോർഡുകളിൽ നിന്ന് ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം അടക്കമുള്ള പാശ്ചാത്യ ബിംബങ്ങളേയും പ്രതീകങ്ങളേയും ഒഴിവാക്കാനുത്തരവിട്ടു. ഇറാനിൽ അമേരിക്കൻ നിൿഷേപത്തിനുള്ള വിലക്ക് ഔദ്യോഗികമായി ഇന്നും തുടരുന്നുണ്ട്. ഈ ആവേശം കെടാതെ സൂക്ഷിക്കുന്ന നെജാദ് ലോകവ്യാപാര സംഘടന അംഗത്വത്തേയും എതിർക്കുന്നു. ആണവസാങ്കേതികവിദ്യയുടെ വികസനം ഇറാന്റെ മൗലികാവകാശമെന്നും വിട്ടുവീഴ്‌ച്ചയില്ലെന്നും നജാദ് ദേശീയ അന്തർദേശീയ വേദികളിൽ നിലപ്പാടെടുത്തു.
ഹംശഹരി എന്ന ദിനപത്രത്തിന്റെ ഉടമ കൂടിയാണ് അഹ്‌മദിനെജാദ്.
പ്രസിഡന്റ് പദവിയിലേക്ക്
2005 ജൂണിൽ നടന്ന തെരെഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റായിരുന്ന അലി അക്ബർ ഹാഷ്മി റഫ്‌സഞ്ചാനിയെ പിന്തള്ളി ഇറാൻ ഇസ്ലാമിക് റിപ്പബ്ബികിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവചനങ്ങളനുസരിച്ച് തെരെഞ്ഞെടുപ്പിൽ വിജയിക്കേണ്ടിയിരുന്നത് ഉദാരവൽക്കരണത്തിന്റേയും സ്വകാര്യവൽക്കരണത്തിന്റേയും വക്താവായിരുന്ന റഫ്‌സഞ്ചാനിയായിരുന്നു.
പാശ്ചാത്യ മാധ്യമങ്ങൾ തീവ്രവാദി, യാഥാസ്ഥിതികൻ, അൾട്രാ പാരമ്പര്യവാദി തുടങ്ങിയ വിമർശനങ്ങൾക്ക് നെജാദ് വിധേയനായെങ്കിലും തെരെഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഏവരേയും ഞെട്ടിച്ച് മുന്നിലെത്തി. തുടർന്ന് നടന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ പിന്തള്ളപ്പെട്ട മുഴുവൻ സ്ഥാനാർത്ഥികളുടേയും പിന്തുണ ലഭിച്ചിട്ടും റഫ്‌സഞ്ചാനി ദയനീയമായി പിന്തള്ളപ്പെട്ടു. ഇസ്ലാമിക വിപ്ലവത്തിന്റെ രണ്ടാം വിജയമെന്നാണ് നെജാദിന്റെ വിജയത്തെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചത്.
2009 തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങൾ
2011 ഏപ്രിൽ വരെ 2009 തീരഞ്ഞെപ്പ് ഫലം തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നെന്ന് വിശ്വസിക്കുന്ന മുഖ്യ എതിരാളി മൗസവിയുടേലും അഹ്മദീനെജാദിന്റെയും ഇടയിൽ തർക്കവിഷയമായി നിലനിന്നു. 2009 ആഗസ്റ്റ് 3-ന് ഉന്നത നേതാവ് ആയത്തുള്ള അലി ഖമേനി അഹ്മദീനെജാദിനെ ഔദ്യോധികമായി ഇറാന്റെ പുതിയ പ്രസിഡന്റായി അംഗീകരിയ്ക്കുകയും ആഗസ്റ്റ് 5 സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തു. തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപിച്ച് മുൻ പ്രസിഡണ്ടുമാർ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിന്നിരുന്നു.
വിവാദങ്ങൾ
ഭൂപടത്തിൽ നിന്നും മായ്ച്ചു കളയേണ്ട രാജ്യമാണ് ഇസ്രായേൽ എന്ന പ്രഖ്യാപനം ടെൽ അവീവിലും വാഷിംഗ്ടണിലും യൂറോപ്പിലും എതിർപ്പ് വിളിച്ചു വരുത്തി. യൂറോപ്പ് ഹോളോകോസ്റ്റിന്റെ വിശ്വാസ്യതയേ ചോദ്യം ചെയ്തത് ജൂതവിരുദ്ധതയായി കണക്കാക്കപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ കോൺസണ്ട്രേഷൻ ക്യാമ്പുകളുണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കി എന്ന മറ്റുള്ളവരുടെ വാദത്തെ നെജാദ് അംഗീകരിക്കുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ ജൂതവംശഹത്യ എന്ന മിത്തിന് വേണ്ടതിലേറെ പ്രാധാന്യം കൊടുക്കുകയാണ് എന്നും അഥവാ അങ്ങനെ നടന്നെങ്കിൽ ജൂതവംശഹത്യ നടന്ന യൂറോപ്പിൽ ജൂതർക്കായി രാജ്യം നൽകാതെ അത് പലസ്തീനിൽ കൊടുക്കുന്നതെന്തുകൊണ്ടാണെന്നുമാണ് നെജാദിന്റെ വാദം.
സമാധാനപരമായ ആണവപരിപാടിയിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച നെജാദ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം തുടർന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇത് എതിർത്തെങ്കിലും ഇറാൻ പിൻമാറിയില്ല. അതിനു പിന്നിൽ അമേരിക്ക ആണെന്നാണ് നെജാദിന്റെ വാദം. ആണവായുധപരിപാടിയുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ചുമത്തുകയും ചില വമ്പൻ രാജ്യങ്ങളെ കയറൂരി വിടുകയും ചെയ്യുന്ന രക്ഷാസമിതിയുടെ പ്രമേയങ്ങൾ ഒന്നൊന്നായി ചുവരിൽ കെട്ടിത്തൂക്കിയിടുമെന്ന് നജാദ് പ്രഖ്യാപിച്ചു. ഉപരോധങ്ങൾക്കു നടുവിലും ഇറാൻ ഇപ്പോഴും ആണവ പരിപാടി തുടരുന്നുണ്ട്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.