ഹൈദരാബാദിലെ ആറാമത്തെ നിസാം ആയിരുന്നു മഹ്‍ബൂബ് അലിഖാൻ എന്നുകൂടി അറിയപ്പെടുന്ന ആസാഫ് ജാ ആറാമൻ സർ മിർ മഹബൂബ് അലി ഖാൻ സിദ്ദിഖി ബയാഫണ്ടി GCB GCSI (18 ഓഗസ്റ്റ് 1866 - 29 ഓഗസ്റ്റ് 1911). 1869 നും 1911 നും ഇടയിൽ അദ്ദേഹം അന്നത്തെ ഇന്ത്യയിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദ് ഭരിച്ചു.

ആറാമത്തെ നിസാമായ,മിർ മെഹബൂബ് അലി ഖാന്റെ,ഹൈദരാബാദിലെ മക്കാ മസ്ജിദിലെ പ്രാർത്ഥനാഹാളിനു സമീപത്തുള്ള ശവകുടീരം
.
വസ്തുതകൾ
ലെഫ്റ്റനന്റ്- ജനറൽ മഹാനായ രുസ്തം - ഇ-ദൗരൻ, അരുസ്റ്റു -ഇ -സമാൻ, വാൾ മമലുക് , അസാഫ് ജാ VI, മുസാഫർ ഉൽ -മമലുക് , നിസാം -ഉൽ - മുൽക് , നിസാം ഉദ് -ദൗല , നവാബ് സർ മിർ
മഹ്ബൂബ് അലിഖാൻ
സിപാ സലാർ, ഫാത്‌ ജംഗ് ഹൈദരാബാദ് നിസാം , GCB, GCSI
{{Infobox royalty | embed = yes
അടയ്ക്കുക

റെയിൽവേ ശൃംഖലയുടെ വികസനം

നിസാംസ് ഗ്യാരണ്ടീഡ് സ്റ്റേറ്റ് റെയിൽ‌വേ - നിസാമിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു റെയിൽ‌വേ കമ്പനി 1879ൽ സ്ഥാപിതമായി. ഹൈദരാബാദ് സംസ്ഥാനത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായാണ് ഇത് നിർമ്മിച്ചത്. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനായിരുന്നു ഇതിന്റെ ആസ്ഥാനം. 1870 ൽ റെയിൽവേയുടെ നിർമാണം ആരംഭിച്ചു. നാലുവർഷം കൊണ്ട് സെക്കന്തരാബാദ്-വാഡി പാത പൂർത്തിയായി. 1879 ൽ മഹ്ബൂബ് അലി ഖാൻ ഈ റെയിൽ‌വേ പാത ഏറ്റെടുത്തു. നിസാമിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേയാണ് പിന്നീട് ഇത് നിയന്ത്രിച്ചത്.

നിഗൂഢ ശക്തികൾ

പാമ്പുകടിയേറ്റാൽ സുഖപ്പെടുത്താനുള്ള ശക്തി തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൊതുജനങ്ങളിൽ ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ അദ്ദേഹത്തെ സമീപിക്കാമെന്നുള്ള ഒരു ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. പാമ്പുകടിയേറ്റയാൾ ചെയ്യേണ്ടത് നിസാമിന്റെ പേര് വിളിക്കുകയും അതിലൂടെ അത്ഭുതകരമായി സുഖപ്പെടുമെന്നും വിശ്വസിക്കപ്പെട്ടു.[1] പാമ്പുകടിയേറ്റ ആളുകളെ സുഖപ്പെടുത്തുന്നതിനായി അദ്ദേഹം ഉറക്കത്തിൽ നിന്നും പലതവണ ഉണർന്നു.

ഇതും കാണുക

ബാഹ്യ ലിങ്കുകൾ

റഫറൻസുകൾ

Wikiwand - on

Seamless Wikipedia browsing. On steroids.