അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
മഡോണ ലൂയിസ് ചിക്കോനെ റിച്ചീ (ജനനം: ഓഗസ്റ്റ് 16, 1958) അഥവാ മഡോണ ഒരു അമേരിക്കൻ പോപ്പ് ഗായികയാണ്. ഗാന രചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി,എന്നീ നിലകളിലും ശ്രദ്ധ നേടിയ ഇവർ പലപ്പോഴും പോപ് സംഗീതത്തിന്റെ രാജ്ഞി (queen of pop) എന്ന പേരിൽ ആണ് അറിയപെടുന്നത്. ശക്തമായ സംഗീത വീഡിയോകൾക്കും രംഗ പ്രദർശനങ്ങൾക്കും രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ തന്റെ സംഗീത സൃഷ്ടികളിൽ ഉപയോഗിക്കുന്നതിനും മഡോണ പ്രശസ്തയാണ്.
മഡോണ | |
---|---|
ജനനം | Madonna Louise Ciccone ഓഗസ്റ്റ് 16, 1958 Bay City, Michigan, U.S. |
മറ്റ് പേരുകൾ | Madonna Louise Veronica Ciccone (Catholic confirmation name)[1] |
തൊഴിൽ(കൾ) |
|
സജീവ കാലം | 1979–present |
ജീവിതപങ്കാളികൾ | |
പങ്കാളി | Carlos Leon (1995–1997) |
കുട്ടികൾ | 6 |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | madonna |
2000-ൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് മഡോണയെ എക്കാലത്തെയും മികച്ച കലാകാരി ആയി തിരഞ്ഞെടുത്തു. ലോകമെമ്പാടുമായി 30 കോടി ആൽബം വിറ്റഴിച്ച ഇവർ ഏറ്റവും കൂടുതൽ ആൽബം വിറ്റഴിച്ചിട്ടുള്ള വനിതയാണ്.[2][2]. 2007 ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്, ബിൽബോർഡ് മാസിക എന്നിവ അനുസരിച്ച് മഡോണയാണ് എക്കാലത്തെയും ഏറ്റവും ധനം സമ്പാദിക്കുന്ന ഗായിക.,[3] ഫോർബ്സ് മാസികയുടെ കണക്ക് അനുസരിച്ച് മഡോണയുടെ സമ്പത്ത് 80 കോടി ഡോളർ ആണ്.[4] ഏറ്റവും കൂടുതൽ പണം നേടിയ സംഗീത പര്യടനത്തിനുള്ള റെക്കോഡും മഡോണയ്ക്കാണ്. മഡോണയുടെ കൺഫഷൻസ് ടൂർ $200 ദശലക്ഷം ഡോളർ നേടി.[5]
Seamless Wikipedia browsing. On steroids.