ലിവർമോർ

From Wikipedia, the free encyclopedia

ലിവർമോർmap

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അലമേഡ കൌണ്ടിയിലുൾപ്പെടുന്ന ഒരു നഗരമാണ് ലിവർമോർ (മുൻകാലത്ത്, ലിവർമോർസ്, ലിവർമോർ റാഞ്ച്, നോട്ടിംഗ്ഹാം)[10]. 2017 ലെ ഒരു കണക്കുകൂട്ടൽ പ്രകാരം 89,648, ജനസംഖ്യയുള്ള ഈ നഗരം ട്രൈ-വാലിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ്. കാലിഫോർണിയയുടെ സാൻ ഫ്രാൻസിസ്കോ ബേ മേഖലയുടെ കിഴക്കേ അറ്റത്താണ് ലിവർമോർ സ്ഥിതിചെയ്യുന്നത്. ഭരണത്തിലുള്ള മേയർ ജോൺ മാർച്ചൻറ് ആണ്.

വസ്തുതകൾ ലിവർമോർ നഗരം, Country ...
ലിവർമോർ നഗരം
നഗരം
Thumb
Downtown Livermore
Thumb
Thumb
Location of Livermore in Alameda County, California
Thumb
ലിവർമോർ നഗരം
ലിവർമോർ നഗരം
Location in the United States
Coordinates: 37°40′55″N 121°46′05″W
CountryUnited States
StateCalifornia
CountyAlameda
Established1869
IncorporatedApril 1, 1876[1]
ഭരണസമ്പ്രദായം
  MayorJohn Marchand [2]
  Vice mayorBob Woerner[2]
  City managerMarc Roberts[3]
  U. S. rep.Eric Swalwell (D)[4]
  State senatorSteve Glazer (D)[5]
വിസ്തീർണ്ണം
  നഗരം26.93  മൈ (69.74 ച.കി.മീ.)
  ഭൂമി26.92  മൈ (69.73 ച.കി.മീ.)
  ജലം0.00  മൈ (0.01 ച.കി.മീ.)  0.010%
  മെട്രോ
2,474  മൈ (6,410 ച.കി.മീ.)
ഉയരം495 അടി (151 മീ)
ജനസംഖ്യ
  നഗരം80,968
  കണക്ക് 
(2016)[9]
89,115
  ജനസാന്ദ്രത3,310.24/ച മൈ (1,278.09/ച.കി.മീ.)
  മെട്രോപ്രദേശം
45,16,276
  മെട്രോ സാന്ദ്രത1,800/ച മൈ (700/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
  Summer (DST)UTC−7 (PDT)
ZIP codes
94550, 94551
Area code925
FIPS code06-41992
GNIS feature IDs277542, 2410848
വെബ്സൈറ്റ്www.cityoflivermore.net
അടയ്ക്കുക

വില്യം മെൻഡൻഹാൾ സ്ഥാപിച്ച ലിവർമോർ നഗരം, 1840 കളിൽ ഇവിടെ വാസമുറപ്പിച്ച അദ്ദേഹത്തിൻറെ സുഹൃത്തും തദ്ദേശ മേച്ചിൽപ്പുറ ഉടമയുമായിരുന്ന  റോബർട്ട് ലിവർമോറിന്റെ പേരിലാണ് അറിയപ്പെടുന്നത്. ലിവർമോറിയം എന്ന രാസ മൂലകത്തിൻറെ നാമകരണത്തിനു നിദാനമായത് ഈ നഗരമാണ്.[11]

ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്ക് മുഖ്യആസ്ഥാനമായ സാൻഡിയ നാഷണൽ ലബോറട്ടറീസിൻറെ കാലിഫോർണിയ ആസ്ഥാനം ലിവർമോറാണ്. നഗരത്തിൻറെ തെക്ക് ഭാഗത്ത് പ്രാദേശിക മുന്തിരിത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരം അതിന്റെ കേന്ദ്രജില്ല പുനർനിർമ്മിക്കുകയും അമോഡോർ, ലിവർമോർ, സാൻ റമോൺ താഴ്വരകൾ ഉൾപ്പെടുന്ന ട്രൈ-വാലി പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു.

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.