Remove ads

ലൈബീരിയൻ സ്വദേശിനിയായ ഒരു സാമൂഹിക പ്രവർത്തകയാണ് ലെയ്മാ റോബർട്ടാ ഗ്ബോവീ. ലൈബീരിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി സ്ത്രീകളെ സംഘടിപ്പിച്ച് 2002-ൽ അന്നത്തെ ലൈബീരിയൻ പ്രസിഡന്റിനെതിരേ സമരത്തിലൂടെയാണ് അവർ അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടുന്നത്. ആഭ്യന്തര യുദ്ധകാലത്തും അതിനു ശേഷവും ലൈബീരിയൻ സ്ത്രീകളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി നടത്തിയ നിർഭയമായ പോരാട്ടങ്ങൾ 39 വയസുള്ള ലെയ്മയെ 2011 നോബൽ സമാധാന പുരസ്ക്കാരത്തിന് അർഹയാക്കി. ലൈബീരിയക്കാരായ എലൻ ജോൺസൺ സർലീഫ്, യമനിലെ മനുഷ്യാവകാശപ്രവർത്തകയായ തവക്കുൽ കർമാൻ എന്നിവർ ലെയ്മയോടൊപ്പം നോബൽ പങ്കിട്ടു.

വസ്തുതകൾ ലെയ്മാ റോബർട്ടാ ഗ്ബോവീ, ജനനം ...
ലെയ്മാ റോബർട്ടാ ഗ്ബോവീ
Thumb
ജനനം
ലൈബീരിയ
ദേശീയതലൈബീരിയൻ
തൊഴിൽസാമൂഹിക പ്രവർത്തക
അറിയപ്പെടുന്നത്വുമൺ ഓഫ് ലൈബീരിയ മാസ്സ് ആക്ഷൻ ഫോർ പീസ്, പ്രേ ദ ഡെവിൾ ബാക്ക് ടു ഹെൽ
പുരസ്കാരങ്ങൾനോബൽ സമ്മാനം 2011
അടയ്ക്കുക

“സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.

Remove ads

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads