നീലക്കണ്ണി ചേരാച്ചിറകൻ

From Wikipedia, the free encyclopedia

നീലക്കണ്ണി ചേരാച്ചിറകൻ

നീല നിറമുള്ള ശരീരത്തിൽ കറുത്ത പുള്ളികളും കലകളുമുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് നീലക്കണ്ണി ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes praemorsus).[2][1][3] ഇന്ത്യ, തായ്‌ലാന്റ്, ചൈന എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

വസ്തുതകൾ നീലക്കണ്ണി ചേരാച്ചിറകൻ, Conservation status ...
നീലക്കണ്ണി ചേരാച്ചിറകൻ
Thumb
ആൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Lestes
Species:
L. praemorsus
Binomial name
Lestes praemorsus
Hagen in Selys, 1892
Synonyms
  • Platylestes praemorsus Hagen in Selys, 1862
  • Lestes decipiens Kirby, 1890
അടയ്ക്കുക

പച്ച വരയൻ ചേരാച്ചിറകനുമായി സാമ്യമുണ്ടെങ്കിലും ഉരസ്സിന് മുകൾ ഭാഗത്തെ കലകൾ വ്യത്യസ്തമാണ്. ഈ തുമ്പി കേരളത്തിൽ ഏറെ സാധാരണമാണ്. മഴ കഴിഞ്ഞ് തൊട്ടടുത്തുള്ള മാസങ്ങളിലാണ് ഈ തുമ്പിയെ ധാരാളമായി കാണുവാൻ കഴിയുന്നത്. നെൽപ്പാടങ്ങളിലും ചതുപ്പു നിലങ്ങളിലും കുളങ്ങളിലും ഈ തുമ്പിയെ കണ്ടെത്തുവാൻ കഴിയും. തിളങ്ങുന്ന ഇളം നീല കണ്ണുകളാണുള്ളത്. ഉരസ്സിന്റെ വശങ്ങളിൽ നീല കലർന്ന വെളുത്ത നിറവും അതിൽ കറുത്ത പുള്ളികളുമുണ്ട്. മുതുകിൽ തിളങ്ങുന്ന പച്ച കലർന്ന കറുത്തനിറത്തിലുള്ള കലകളുണ്ടായിരിക്കും. കാലുകൾക്ക് കറുത്ത നിറമാണ്. ഇളംനീലയും വെളുപ്പും കലർന്ന ഉദരത്തിൽ നീല നിറത്തിലുള്ള ചെറിയ വളയങ്ങളുണ്ട്. കാഴ്ചയിൽ ആൺ തുമ്പികളെപ്പോലെയെങ്കിലും കണ്ണുകൾ പച്ചയും നീലയും നിറങ്ങൾ കലർന്നതും ഉദരത്തിനു താരതമ്യേന കൂടുതൽ വലിപ്പവുമുണ്ടായിരിക്കും. മറ്റു വിരിച്ചിറകൻ തുമ്പികളെ അപേക്ഷിച്ച് ഇവ വളരെ വേഗത്തിൽ പറക്കാൻ ഇഷ്ടപ്പെടുന്നു. ജലാശയത്തിന്റെ അരികിലുള്ള മരച്ചില്ലകളിലോ തെങ്ങിന്റെ ഓലയുടെ കീഴിലോ തൂങ്ങിക്കിടന്നാണ് സാധാരണ വിശ്രമിക്കുന്നത്. വിശ്രമിക്കുമ്പേോൾ ഉദരം മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുന്ന സ്വഭാവമുണ്ട്. ജലോപരിതലത്തിന് മുകളിൽ പൊങ്ങിനിൽക്കുന്ന പുല്ലുകളിലാണ് ഇവ മുട്ടയിടാറുള്ളത്.[4][5][6][7]

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.