ഏഷ്യയിലെമ്പാടുമായി പല ഭാഷകളും സംസാരിക്കപ്പെടുന്നു, ഇവയിൽ പല ഭാഷകളും വ്യത്യസ്ത ഭാഷാകുടുംബങ്ങളിൽപ്പെടുന്നവയാണ്.

Thumb
ആധുനിക ഏഷ്യയിലെ ഭാഷാ കുടുംബങ്ങൾ.

ഭാഷാകുടുംബങ്ങൾ

തെക്കേ ഏഷ്യയിൽ ഇന്തോ-യുറോപ്യൻ, കിഴക്കേ ഏഷ്യയിൽ സിനോ-തിബത്തൻ ഭാഷകൾ എന്നിവയാണ് പ്രമുഖ ഭാഷാകുടുംബങ്ങളെങ്കിലും പ്രാദേശികമായി മറ്റു ഭാഷകളും സംസാരിക്കുന്നുണ്ട്.

സിനോ-തിബത്തൻ ഭാഷകൾ

സിനോ-തിബത്തൻ ഭാഷകളിൽ ചൈനീസ്, തിബത്തൻ, ബർമീസ് എന്നിവയും , തിബത്തൻ പീഠഭൂമി, തെക്കൻ ചൈന, ബർമ്മ, വടക്കുകിഴക്കൻ ഇന്ത്യ എന്നീ പ്രദേശങ്ങളിലെ ഭാഷകളും ഉൾപ്പെടുന്നു.

ഇന്തോ-യുറോപ്യൻ ഭാഷകൾ

ഇന്ത്യ ,പാകിസ്താൻ, ബംഗ്ലാദേശ്, നേപാൾ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന ഹിന്ദി, ഉറുദു, പഞ്ചാബി, ആസാമീസ്, ബംഗാളി എന്നീ ഭാഷകൾ ഇന്തോ-യുറോപ്യൻ ഭാഷകളിൽപ്പെടുന്നു. ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, മധ്യേഷ്യ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന പേർഷ്യൻ, പഷ്തു, തുടങ്ങിയ ഇന്തോ-ഇറാനിയൻ ഭാഷകളിൽ പെടുന്നു സൈബീരിയയിൽ സംസാരിക്കപ്പെടുന്ന റഷ്യൻ, കരിങ്കടലിനു സമീപംസംസാരിക്കപ്പെടുന്ന ഗ്രീക്ക് അർമീനിയൻ എന്നിവ സ്ലാവിക് ഭാഷകുടുംബത്തിൽ പെടുന്നവയാണ്.

അൾതായിക് ഭാഷകൾ

മദ്ധ്യേഷ്യയിലും വടക്കൻ ഏഷ്യയിലും സംസാരിക്കപ്പെടുന്ന തുർക്കിക്, മംഗോൾ, തുൻ‌ഗുസിക് തുടങ്ങിയ പല ഭാഷകൾ ഉൾപ്പെടുന്നതാണ് അൾതായ് ഭാഷകുടുംബം.


മോൺഖ്മർ

ഏഷ്യയിലെ ഏറ്റവും പഴയ ഭാഷാകുടുംബമാണ് മോൺഖ്മർ ഭാഷകൾ (ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ). ഖമർ ഭാഷ(കംബോഡിയൻ), വിയറ്റ്നാമീസ് എന്നിവ ഇതിലുൾപ്പെടുന്നു.

തായ്-കഡായ്

തായ് ((സിയാമീസ്)) ലാവോ തുടങ്ങിയ ഭാഷകൾ ഉൾപ്പെടുന്നതാണ് തായ്-കഡായ് അഥവാ കഡായ് ഭാഷകുടുംബം.

ആസ്ട്രോനേഷ്യൻ ഭാഷാഗോത്രം

മലയ് (ഇന്തോനേഷ്യൻ) , ടാഗലോഗ് (ഫിലിപിനോ) തുടങ്ങി ഫിലിപ്പൈൻസിലേയും ന്യൂ ഗിനിയ ഒഴികെയുള്ള ഇന്തോനേഷ്യൻ ഭാഷകളും .ഉൾപ്പെടുന്നവയാണ് ആസ്ട്രോനേഷ്യൻ ഭാഷാഗോത്രം

ദ്രാവിഡ ഭാഷകൾ

തെക്കേ ഇന്ത്യയിലേയും ശ്രീലങ്കയിലേയും ദ്രാവിഡ ഭാഷകളിൽ തമിഴ്, കന്നട, തെലുഗു, മലയാളംഎന്നീ പ്രധാന ഭാഷകളും മദ്ധ്യേന്ത്യയിലെ ഗോണ്ഡ് , പാകിസ്താനിലെ ബ്രഹൂയി എന്നിവയുമുൾപ്പെടും.


ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ

ആഫ്രോ ഏഷ്യാറ്റിക് ഭാഷകളിൽ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമിറ്റിക് ഭാഷകളായ അറബിക്, ഹീബ്രു, അറാമിക്എന്നിവയും ഇപ്പോൾ പ്രചാരത്തിലില്ലാത്ത ബാബിലോണിയൻ എന്നിവയുമുൾപ്പെടും.

ഔദ്യോഗിക ഭാഷകൾ

ഒട്ടുമിക്ക രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളും അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകളായിരിക്കുന്ന രണ്ട് വൻകരകളാണ് ഏഷ്യയും യൂറോപ്പും. ഏഷ്യയിൽ ഇംഗ്ലീഷും വ്യാപകമായി സംസാരിക്കപ്പെടുന്നു.

-

കൂടുതൽ വിവരങ്ങൾ ഭാഷ, സംസാരിക്കുന്നവരുടെ എണ്ണം ...
ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഭാഷാകുടുംബം ഔദ്യോഗിക ഭാഷയായ രാജ്യങ്ങൾ ഔദ്യോഗിക ഭാഷയായ പ്രദേശങ്ങൾ
അബ്ഖാസ്240,000വടക്ക് പടിഞ്ഞാറൻ കൊക്കേഷ്യൻ അബ്ഖാസിയ Georgia
അറബിക്230,000,000ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ ഖത്തർ,  ജോർദാൻ,  Saudi Arabia,  ഇറാഖ്,  Yemen,  കുവൈറ്റ്,  ബഹറിൻ,  സിറിയ,  പലസ്തീൻ,  Lebanon,  ഒമാൻ,  യു.എ.ഇ,  ഇസ്രായേൽ
അർമേനിയൻ5,902,970ഇന്തോ-യുറോപ്യൻ ഭാഷകൾ അർമേനിയ Nagorno-Karabakh (അസർബൈജാൻ)
അസർബൈജാനി37,324,060ടർക്കിക് അസർബൈജാൻ Iran,  Dagestan (Russia)
ബംഗാളി150,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ ബംഗ്ലാദേശ് ഇന്ത്യ (പശ്ചിമ ബംഗാൾ, ത്രിപുര, ആസാം, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ഝാർഖണ്ഡ്)
ബർമീസ്33,000,000സിനോ-തിബത്തൻ Myanmar
കാന്റോനീസ് ഭാഷ7,800,000സിനോ-തിബത്തൻ Hong Kong(ചൈന),  Macau(ചൈന)
ദാരി9,600,000ഇന്തോ-യുറോപ്യൻ ഭാഷകൾ അഫ്ഗാനിസ്താൻ
ദിവെഹി ഭാഷ400,000ഇന്തോ-യുറോപ്യൻ ഭാഷകൾ Maldives
ദ്സോങ്ക600,000സിനോ-തിബത്തൻ Bhutan
ഇംഗ്ലീഷ്ഇന്തോ-യുറോപ്യൻ ഭാഷകൾ Philippines,  Singapore,  ഇന്ത്യ,  പാകിസ്താൻ Hong Kong (China)
ഫിലിപ്പിനോ90,000,000ആസ്ട്രോനേഷ്യൻ Philippines
ജോർജിയൻ4,200,000കാർട്ട്‌വേലിയൻ Georgia
ഗ്രീക്ക്11,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ Cyprus,  Greece
ഹീബ്രു7,000,000ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ Israel
ഹിന്ദി400,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ ഇന്ത്യ
ഇന്തോനേഷ്യൻ240,000,000ആസ്ട്രോനേഷ്യൻ Indonesia
ജാപനീസ്120,000,000ജപ്പോണിക്ക് Japan
കസാഖ്18,000,000ടർക്കിക് Kazakhstan
ഖമർ14,000,000ആസ്ട്രോ-ഏഷ്യാറ്റിക് Cambodia
കൊറിയൻ80,000,000കൊറിയാനിക് South Korea,  North Korea China (in Yanbian and Changbai)
കുർദിഷ്20,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ Iraq
കിർഗിസ്2,900,000ടർക്കിക് Kyrgyzstan
ലാവോ7,000,000തായ്-കഡായ് Laos
മാൻഡരിൻ1,300,000,000സിനോ-തിബത്തൻ China,  Taiwan,  Singapore
മലയാളം38,000,000ദ്രാവിഡ ഭാഷ ഇന്ത്യ (കേരളം)
മലയ്30,000,000ആസ്ട്രോനേഷ്യൻ Malaysia,  Brunei,  Singapore
മറാത്തി73,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ ഇന്ത്യ (മഹാരാഷ്ട്ര, ദാദ്ര നഗർഹവേലി)
മംഗോളിയൻ2,000,000മംഗോളിക് Mongolia
നേപാളി29,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ Nepal ഇന്ത്യ (സിക്കിം, പശ്ചിമ ബംഗാൾ)
ഒഡിയ33,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ ഇന്ത്യ (ഒഡീഷ, ഝാർഖണ്ഡ്)
ഒസ്സെറ്റിയൻ540,000 (50,000 in South Ossetia)ഇന്തോ-യുറോപ്യൻ ഭാഷകൾ South Ossetia Georgia,  North Ossetia–Alania (Russia)
പഷ്തൊ45,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ അഫ്ഗാനിസ്താൻ
പേർഷ്യൻ50,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ Iran
ഉർദു62,120,540ഇന്തോ-യുറോപ്യൻ ഭാഷകൾ പാകിസ്താൻ ഇന്ത്യ (ജമ്മു-കശ്മീർ, തെലുങ്കാന, ഡെൽഹി, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ)
സരൈകി18,179,610ഇന്തോ-യുറോപ്യൻ ഭാഷകൾ പാകിസ്താൻ Pakistan (in Bahawalpur )  ഇന്ത്യ (in Andhra Pradesh )
പോർച്ചുഗീസ്1,200,000ഇന്തോ-യുറോപ്യൻ ഭാഷകൾ കിഴക്കൻ ടിമോർ മക്കവു (ചൈന)
റഷ്യൻ260,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ കിർഗിസ്താൻ,  കസാക്സ്താൻ,  റഷ്യ
സിൻഹള18,000,000ഇന്തോ-യുറോപ്യൻ ഭാഷകൾ ശ്രീലങ്ക
തമിഴ്80,000,000ദ്രാവിഡ ഭാഷ ശ്രീലങ്ക,  സിംഗപ്പൂർ ഇന്ത്യ ( തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, പുതുശ്ശേരി എന്നിവിടങ്ങളിൽ)
തെലുഗു100,000,000ദ്രാവിഡ ഭാഷ ഇന്ത്യ (ആന്ധ്രപദേശ്, തെലങ്കാന, ആൻഡമാൻ നിക്കോബാർ, പുതുശ്ശേരി എന്നിവിടങ്ങളിൽ)
താജിക്4,500,000ഇന്തോ-യുറോപ്യൻ ഭാഷകൾ താജികിസ്താൻ
ടെറ്റം500,000ആസ്ട്രോനേഷ്യൻ കിഴക്കൻ ടിമോർ
തായ്60,000,000തായ്-കഡായ് തായ്ലാന്റ്
ടർക്കിഷ്70,000,000ടർക്കിക് ടർക്കി,  സൈപ്രസ് Northern Cyprus
റ്റർക്മെൻ7,000,000ടർക്കിക് ടർക്മെനിസ്താൻ
ഉസ്ബെക്25,000,000ടർക്കിക് ഉസ്ബെക്കിസ്താൻ
വിയറ്റ്നാമീസ്80,000,000ആസ്ട്രോ-ഏഷ്യാറ്റിക് വിയറ്റ്നാം
അടയ്ക്കുക


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.