കുണാൽ ഖേമു

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

കുണാൽ ഖേമു

ബോളിവുഡ് ഹിന്ദി സിനിമാ‍രം‌ഗത്തെ ഒരു അഭിനേതാവാണ് കുണാൽ ഖേമു. (ഹിന്ദി:  कुणाल खेमू, ജനനം മേയ് 25 , 1983).

വസ്തുതകൾ കുണാൽ ഖേമു, ജനനം ...
കുണാൽ ഖേമു
ജനനം
കുണാൽ ഖേമു

(1983-05-25) മേയ് 25, 1983  (41 വയസ്സ്)
സജീവ കാലം1987, 1993 - 1998, 2005-ഇതുവരെ
അടയ്ക്കുക

അഭിനയ ജീവിതം

കുണാൽ ഖേമു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു ബാലതാര‌മായിട്ടാണ്. ആദ്യം ഗുൽ ഗുൽശൻ ഗുൽഫാം എന്ന ടി. വി. സീരിയലിൽ 1987 ൽ അഭിനയിച്ചു. പിന്നീട് ചില സിനിമകളിൽ ബാല താരമായിട്ട് അഭിനയിച്ചു. ഹം ഹേ രാഹി പ്യാർ കേ (1993), രാജ ഹിന്ദുസ്ഥാനി (1995), സഖം (1998) എന്നിവ അവയിൽ ചിലതാണ്.

നായകനായി ആദ്യം അഭിനയിച്ചത് 2005 ൽ ഇറങ്ങിയ കലിയുഗ് എന്ന സിനിമയിലാണ്. പിന്നീട് 2007 ൽ ഇറങ്ങിയ ട്രാഫിക് സിഗ്നൽ, ഡോൽ എന്നീ ചിത്രങ്ങളും ഒരു പരിധി വരെ വിജയിച്ചു. 2008 ൽ ഇറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രം താരതമ്യേന വിജയിച്ചു.

സ്വകാര്യ ജീവിതം

പിതാവ് രവി ഖേമു, മാതാവ് ജ്യോതി ഖേമു എന്നിവരും നടീ നടന്മാരാണ്. ഇവർ കാശ്മീരിലെ ബ്രാഹ്മണ കുടുംബത്തിൽ പെടുന്നവരാണ്. കുണാൽ പഠിച്ചത് മുംബൈയിലാണ്.

അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷംസിനിമവേഷംമറ്റുള്ളവ
2008പൈറേറ്റ്സോനോഷൂടിം‌ഗ് നടക്കുന്നു
2008സൂപ്പർ സ്റ്റാർകുണാൽ/കരൺഡബിൾ റോൾ
2007ഡോൽഗൗതം
2007ട്രാഫിക് സിഗ്നൽ സിൽസില
2005കലിയുഗ് കുണാൽ
1998സഖംഅജയ്
1998അം‌ഗാരേദേവ്വ്
1998ദുശ്‌മൻഭീം
1997ബായികൃഷ്ണ
1997തമന്ന
1996രാജ ഹിന്ദുസ്താനിരജ്നികാത്
1995ആസ്മായിഷ്രാജാ
1994നാരാസ്ആദിത്യ
1993ഹം ഹേ രാഹി പ്യാർ കേ സണ്ണഇ
1993സർകുണാൽഅഭിനവ്
അടയ്ക്കുക

പുറമേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.