From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ് ശിവപുത്ര സിദ്ദരാമയ്യ കോംകളി (1924 - 1992 ) എന്ന പേരിലും അറിയപ്പെടുന്ന കുമാർ ഗന്ധർവ്വ.
കുമാർ ഗന്ധർവ്വ Kumar Gandharva | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Shivaputra Siddaramayya Komkalimath ശിവപുത്ര സിദ്ദരാമയ്യ കോംകളി |
ജനനം | സുലെഭാവി, ബെൽഗോം ജില്ല, കർണ്ണാടക, ഇന്ത്യ | 8 ഏപ്രിൽ 1924
മരണം | 12 ജനുവരി 1992 67) ദേവാസ്, ഇന്ത്യ | (പ്രായം
വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയസംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1934–1992 |
ധാർവാഡിനടുത്തുള്ള സുലൈഭാവിയിൽ ജനിച്ച കുമാർ ഗന്ധർവ്വ ചെറുപ്പത്തിലേ സംഗീത പ്രതിഭയായി അറിയപ്പെട്ടിരുന്നു. കുമാർ ഗന്ധർവ്വ എന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ച സംഗീത ബിരുദങ്ങളിലൊന്നാണ്.[1] പ്രശസ്ത സംഗീത അദ്ധ്യാപകനായിരുന്ന ബി. ആർ. ദിയോധാറിന്റെ കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിലേ ക്ഷയരോഗബാധിതനായ അദ്ദേഹം നിരന്തര സാധനയാലും പത്നി ഭാനുമതിയുടെ ശുശ്രൂഷയാലും ഭാരതത്തിലെ മുൻനിര ഹിന്ദുസ്ഥാനി ഗായകരിലൊരാളായി മാറി.[2] 1990 -ൽ പത്മവിഭൂഷൺ ലഭിച്ചു. മകൻ മുകുൾ ശിവപുത്ര പ്രസിദ്ധ ഗായകനാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.