കോട്ടയം (മലബാർ)

From Wikipedia, the free encyclopedia

കോട്ടയം (മലബാർ)map

11.828991°N 75.549182°E / 11.828991; 75.549182

പഴശ്ശിരാജാവിനാൽ പ്രസിദ്ധമായ മലബാറിലെ കോട്ടയത്തെപ്പറ്റിയാണ് ഈ ലേഖനം, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഇന്നത്തെ ഗ്രാമത്തെപ്പറ്റി അറിയാൻ കോട്ടയം (കണ്ണൂർ ജില്ല) നോക്കുക, മധ്യകേരളത്തിലെ കോട്ടയം നഗരത്തെപ്പറ്റി അറിയാൻ കോട്ടയം കാണുക.
Thumb
രാജാ രവിവർമ്മ വരച്ച പഴശ്ശിരാജയുടെചിത്രം
വസ്തുതകൾ
കോട്ടയം (മലബാർ)
Thumb
Location of കോട്ടയം (മലബാർ)
കോട്ടയം (മലബാർ)
Location of കോട്ടയം (മലബാർ)
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം കൂത്തുപറമ്പ് (3 കി.മീ)
ലോകസഭാ മണ്ഡലം കണ്ണൂർ
സിവിക് ഏജൻസി കോട്ടയം ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ
അടയ്ക്കുക

കോട്ടയം (മലബാർ) (Cotiote) കേരളത്തിലെ പഴയ ജന്മികൾ ഭരിച്ച ഒരു നാട്ടുരാജ്യമായിരുന്നു.[1] പഴശിരാജാവിന്റെ ഭരണത്താൽ ഈ സ്ഥലം പ്രസിദ്ധമാണ്.

ഭൂമിശാസ്ത്രം

ഇന്നത്തെ തലശ്ശേരി താലൂക്കിലെ 1000 ചതുരശ്രകിലോമീറ്ററും വയനാട് ജില്ലയിലെ 2000 ചതുരശ്രകിലോമീറ്ററും അടങ്ങിയ ഒരു പ്രദേശമായിരുന്നു കോട്ടയം (മലബാർ). ഇതിന്റെ തലസ്ഥാനം മലബാറിലെ കോട്ടയം ആയിരുന്നു. പുന്നക്കാട്ട് സ്വരൂപം എന്നാണ് ഇവിടം ഭരിച്ചവർ അറിയപ്പെട്ടിരുന്നത്. ഇവരിലെ പടിഞ്ഞാറെ കോവിലകം സ്ഥിതിചെയ്യുന്ന പഴശ്ശിയിലെ പ്രസിദ്ധനായിരുന്ന ഭരണാാധികാരിയാണ് പഴശ്ശിരാജ.

കഥകളിയുടെ ഈറ്റില്ലം

1665 മുതൽ 1725 വരെ ഉണ്ടായിരുന്ന കോട്ടയം രാജാവിന്റെ കാലത്താണ് കഥകളി വളരുകയും പ്രാമാണ്യം പ്രാക്കുകയും ഉണ്ടായത്. കൊട്ടാരക്കര തമ്പുരാൻ വികസിപ്പിച്ച രാമനാട്ടരൂപത്തെ വികസിപ്പിച്ച് കഥകളിയെ പരിഷ്കരിച്ച അദ്ദേഹം നല്ലൊരു നടനും നർത്തകനും ആയിരുന്നു. ചാത്തുപ്പണിക്കർ മുതലായ പല കലാകാരന്മാരും കഥകളിയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചെടുക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് രൂപീകരിരിച്ച നിയമങ്ങൾക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.