Remove ads
ഇന്ത്യയിലെ ഒരു രാജവംശം From Wikipedia, the free encyclopedia
എ.ഡി. 1400-നു അടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യം ആണ് മൈസൂർ രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1565 ൽ വിജയനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനേഴാം നൂറ്റാണ്ടിൽ നരസരാജ വൊഡയാർ ഒന്നാമന്റേയും, ചിക്കദേവ വൊഡയാറിന്റേയും കാലത്ത് രാജ്യം സ്ഥിതപുരോഗതി നേടി.
മൈസൂർ രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
1399–1947 | |||||||||
ദേശീയ ഗാനം: കായൂ ശ്രീ ഗൗരി' | |||||||||
Extent of Kingdom of Mysore, 1784 AD | |||||||||
പദവി | രാജ്യം (1565 വരെ വിജയനഗര സാമ്രാജ്യത്തിനു കീഴെ). 1799 നു ശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു നാട്ടുരാജ്യം | ||||||||
തലസ്ഥാനം | മൈസൂർ , ശ്രീരംഗപട്ടണം | ||||||||
പൊതുവായ ഭാഷകൾ | കന്നഡ, ഇംഗ്ലീഷ് | ||||||||
മതം | ഹിന്ദുമതം, ഇസ്ലാം | ||||||||
ഗവൺമെൻ്റ് | 1799 വരെ രാജഭരണം, ബ്രിട്ടീഷ് കോളനി ഭരണം | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 1399 | ||||||||
• Earliest records | 1551 | ||||||||
• ഇല്ലാതായത് | 1947 | ||||||||
|
കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം ഹൈദരലിയുടെയും, മകൻ ടിപ്പു സുൽത്താന്റെയും ഭരണത്തിലിരുന്ന കാലഘട്ടം മൈസൂർ സുൽത്താനേറ്റ് എന്നും അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ കാലഘട്ടത്തിൽ രാജ്യം സൈനികമായും, സാമ്പത്തികമായും മേഖലയിലെ സുപ്രധാനശക്തിയായി മാറി.[1] ദക്ഷിണ കർണ്ണാടകയും, തമിഴ്നാടിന്റെ ചില ഭാഗങ്ങളും മൈസൂരിന്റെ ഭാഗമായത് ഇക്കാലഘട്ടത്തിലാണു. ടിപ്പുവിന്റെ കാലത്ത് മൈസൂർ മറാത്തസാമ്രാജ്യവുമായും, ഹൈദരബാദ് നൈസാമുമായും, തിരുവിതാംകൂറുമായും നിരന്തരമായി യുദ്ധങ്ങളിലേർപ്പെട്ടു. ഇവരേകൂടാതെ ടിപ്പു ബ്രിട്ടീഷുകാരുമായും പലതവണ യുദ്ധം ചെയ്തു. നാലുതവണയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന പേരിൽ യുദ്ധങ്ങൾ നടന്നത്. 1799 ൽ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടതോടെ, മൈസൂർ സാമ്രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലായി. വൊഡയാർ കുടുംബത്തെ ബ്രിട്ടീഷുകാർ ഭരണാധികാരികളായി വാഴിച്ചു. കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
ബ്രിട്ടന്റെ കീഴിലും, മൈസൂർ അതിന്റെ പുരോഗതി കൈവിട്ടില്ല. 1799-1947 കാലഘട്ടത്തിൽ മൈസൂർ കലയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമായി അറിയപ്പെട്ടു.
ആധുനിക മൈസൂർ പട്ടണത്തെ അടിസ്ഥാനമായി വളരെ ചെറിയ ഒരു നഗരമായാണ് മൈസൂർ രൂപം കൊണ്ടത്. യദുരായ, കൃഷ്ണരായ എന്നീ രണ്ടു സഹോദരങ്ങളാണു മൈസൂർ നഗരത്തിന്റെ രൂപീകരണത്തിനു കാരണമായത്. ദ്വാരകയുടെ വടക്കേഭാഗത്തു നിന്നുവന്നവരാണ് ഈ സഹോദരങ്ങളെന്നു ചരിത്രകാരന്മാർ പറയുന്നു.[2][3] യദുരായ പ്രാദേശികകുടുംബത്തിൽ നിന്നും ചിക്കദേവരശി എന്ന രാജകുമാരിയെ വിവാഹം കഴിക്കുകയും, വൊഡയാർ എന്ന സ്ഥാനത്തിനു അർഹനാവുകയും ചെയ്തു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.