ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ ഇസ്‌ലാമികസമൂഹത്തിൽ രൂപപ്പെട്ട ഒരു കക്ഷിയാണ് ഖവാരിജുകൾ ( അറബി: الخوارج). പുറത്തുപോയവൻ എന്നർത്ഥം വരുന്ന ഖാരിജി (خارجي) എന്നതിന്റെ ബഹുവചനമാണ് ഖവാരിജ് എന്നത്. മൂന്നാം ഖലീഫ ഉസ്‌മാൻ ബിൻ അഫ്ഫാന്റെ വധത്തോടെ അടുത്ത ഖലീഫയായ അലി ബിൻ അബീത്വാലിബിന്റെ കൂടെ ഉണ്ടായിരുന്ന അനുയായികളിൽ നിന്ന് പിരിഞ്ഞുപോയവർ[1] എന്ന അർത്ഥത്തിലാണ് ഈ ഒരു നാമകരണം സംഭവിച്ചത്. 657-ൽ മുആവിയയുമായുള്ള സിഫ്ഫീൻ യുദ്ധാവസാനത്തിൽ സന്ധിസംഭാഷണങ്ങൾക്ക് തയ്യാറായ ഖലീഫ അലിക്കെതിരെ, അനുയായികളിലൊരു വിഭാഗം തിരിയുകയായിരുന്നു. ശത്രുവുമായി സന്ധിസംഭാഷണം പാടില്ലെന്നും, ദൈവവിധിയാണ് നടക്കേണ്ടതെന്നും വാദിച്ച അവർ അലിയുടെ കൊടിയ ശത്രുക്കളായി മാറുകയും, അത് അലിയെ വധിക്കുന്നതിലേക്ക് (661-ൽ) നയിക്കുകയും ചെയ്തു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.