ഗുജറാത്ത് മുൻ മുഖ്യമന്ത്രി, ഏഴ് തവണ ഗുജറാത്ത് നിയമസഭാംഗം, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജനസംഘിൻ്റെയും ബി.ജെ.പിയുടേയും മുതിർന്ന നേതാവായിരുന്നു കേശുഭായ് പട്ടേൽ. (1928-2020) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് 2020 ഒക്ടോബർ 29ന് അന്തരിച്ചു.[2][3][4]
കേശുഭായ് പട്ടേൽ | |
---|---|
ഗുജറാത്ത് മുഖ്യമന്ത്രി | |
ഓഫീസിൽ 1998-2001, 1995 | |
മുൻഗാമി | ദിലീപ് പരീഖ് |
പിൻഗാമി | നരേന്ദ്ര മോദി |
മണ്ഡലം | വിശവദാർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2002-2008 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 24/07/1928 വിശവദാർ, ജുനഗഡ്, ഗുജറാത്ത് |
മരണം | ഒക്ടോബർ 29, 2020 92) അഹമ്മദാബാദ്, ഗുജറാത്ത് | (പ്രായം
രാഷ്ട്രീയ കക്ഷി | ജനസംഘ്(1951-1980)
ബി.ജെ.പി (1980-2012, 2014-2020) ഗുജറാത്ത് പരിവർത്തൻ പാർട്ടി (2012-2014) |
പങ്കാളി | ലീല പട്ടേൽ |
കുട്ടികൾ | 5 son, 1 daughter |
അവാർഡുകൾ | പത്മഭൂഷൺ (2021)[1] |
As of 03 മാർച്ച്, 2022 ഉറവിടം: ഇന്ത്യൻ എക്സ്പ്രെസ് |
ജീവിതരേഖ
ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ വിശവദാറിലെ ഒരു പട്ടീദാർ കുടുംബത്തിൽ 1928 ജൂലൈ 28നാണ് കേശുഭായ് ദേശായിയുടെ ജനനം. മുതിർന്ന ബിജെപി നേതാവായിരുന്ന സൂര്യകാന്ത് ആചാര്യയാണ് രാജ്കോട്ടിലെ അൽഫ്രഡ് ഹൈസ്കൂളിൽ ചേർന്നപ്പോൾ കേശുഭായ് പട്ടേൽ എന്ന് പുനർനാമകരണം നടത്തിയത്. സ്കൂളിൽ പഠിക്കുമ്പോഴെ രാഷ്ട്രീയ സ്വയം സേവകനായി 1940-ൽ ആർ.എസ്.എസിൽ അംഗമായ പട്ടേൽ 1945-ൽ ആർ.എസ്.എസ് പ്രചാരകനായി ഉയർന്നു.
രാഷ്ട്രീയ ജീവിതം
1951-ൽ രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘിന്റെ സ്‌ഥാപക നേതാവായിരുന്നു കേശുഭായി പട്ടേൽ. പിന്നീട് 1980-ൽ ബി.ജെ.പിയായി മാറ്റപ്പെട്ടതോടെ ഗുജറാത്തിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായി മാറി.
1970-ൽ രാജ്കോട്ട് മുൻസിപ്പാലിറ്റി അംഗമായതോടെയാണ് കേശുഭായി പട്ടേലിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1972-ൽ വാങ്കനർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1975-ൽ രാജ്കോട്ട് മണ്ഡലത്തിൽ നിന്നാദ്യമായി ഗുജറാത്ത് നിയമസഭയിൽ അംഗമായ കേശുഭായ് പട്ടേൽ പിന്നീട് ആറ് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണയായി നാല് വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായെങ്കിലും 2001-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മുതിർന്ന ബി.ജെ.പി നേതാവായിരുന്ന പട്ടേൽ പാർട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2012-ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചെങ്കിലും 2014-ൽ ലയനത്തോടെ മാതൃപാർട്ടിയായ ബി.ജെ.പിയിൽ തിരിച്ചെത്തി.
പ്രധാന പദവികളിൽ
- 1940 : ആർ.എസ്.എസ് അംഗം
- 1945 : ആർ.എസ്.എസ് പ്രചാരക്
- 1975 : നിയമസഭാംഗം, (1) രാജ്കോട്ട്
- 1977-1980 : ലോക്സഭാംഗം, രാജ്കോട്ട്
- 1978-1980 : സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
- 1980 : നിയമസഭാംഗം, (2) ഗോണ്ടൽ
- 1985 : നിയമസഭാംഗം, (3) കൽവാഡ്
- 1990 : നിയമസഭാംഗം, (4) ടാങ്കര
- 1990 : ഉപ-മുഖ്യമന്ത്രി
- 1995 : നിയമസഭാംഗം, (5) വിശവദാർ
- 1995 : ഗുജറാത്ത് മുഖ്യമന്ത്രി
- 1998 : നിയമസഭാംഗം, (6) വിശവദാർ
- 1998-2001 : ഗുജറാത്ത് മുഖ്യമന്ത്രി
- 2002-2008 : രാജ്യസഭാംഗം
- 2012 : ബി.ജെ.പി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി (ജി.പി.പി) രൂപീകരിച്ചു. ജി.പി.പി ടിക്കറ്റിൽ നിയമസഭാംഗം, (7) വിശവദാർ
- 2014 : നിയമസഭാംഗത്വം രാജിവച്ചു, മാതൃപാർട്ടിയായ ബി.ജെ.പിയിൽ തിരിച്ചെത്തി
മരണം
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് 2020 ഒക്ടോബർ 29ന് അന്തരിച്ചു.[5][6]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.