കാജോൾ
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ബംഗാളി: কাজল দেবগন Kajol Debgôn, ഹിന്ദി: काजोल देवगन), ഉർദു:کاجول دیوگن , (ജനനം: ഓഗസ്റ്റ് 5, 1975).
കാജോൾ ദേവ്ഗൺ | |
---|---|
ജനനം | കാജോൾ മുഖർജി ഓഗസ്റ്റ് 5, 1975 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1992 - 2001, 2006 - ഇതുവരെ |
ജീവിതപങ്കാളി | അജയ് ദേവ്ഗൺ (1999-ഇതുവരെ) |
അഭിനയ ജീവിതം
1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരു പാട് വിജയ ചിത്രങ്ങൾ നൽകി.[1] പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.[2]
1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു.[3] 1998 ൽ മൂന്ന് വൻ വിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു.[4] [5]
2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു.[6]
2006 ൽ ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.[7]
സ്വകാര്യ ജീവിതം
ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.
1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറന്നു. 2008-ൽ കാജോളിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.[8]
മാധ്യമങ്ങളിൽ
2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിനോടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ഒരു ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
References
Wikiwand - on
Seamless Wikipedia browsing. On steroids.