From Wikipedia, the free encyclopedia
അരിസോണയിൽനിന്നുള്ള സീനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായിരുന്നു ജോൺ സിഡ്നി മക്കെയ്ൻ മൂന്നാമൻ (29 ഓഗസ്റ്റ് 1936 – 25 ഓഗസ്റ്റ് 2018). 2008-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഇദ്ദേഹമായിരുന്നു.
ജോൺ മക്കെയ്ൻ | |
---|---|
United States Senator from അരിസോണ | |
പദവിയിൽ | |
ഓഫീസിൽ ജനുവരി 3, 1987 Serving with ജോൺ കൈൽ | |
മുൻഗാമി | ബാരി ഗോൾഡ്വാട്ടർ |
Member of the U.S. House of Representatives from അരിസോണ's ഒന്നാമത്തെ district | |
ഓഫീസിൽ ജനുവരി 3, 1983 – ജനുവരി 3, 1987 | |
മുൻഗാമി | ജോൺ ജേക്കബ് റോഡ്സ് ജൂണിയർ |
പിൻഗാമി | ജോൺ ജേക്കബ് റോഡ്സ് III |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോൺ സിഡ്നി മക്കെയ്ൻ III ഓഗസ്റ്റ് 29, 1936 കൊക്കൊ സോളൊ നേവൽ എയർ സ്റ്റേഷൻ, പനാമ കനാസ് സോൺ, പനാമ |
ദേശീയത | അമേരിക്കൻ |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
പങ്കാളി(s) | Carol Shepp (m. 1965, div. 1980) Cindy Lou Hensley (m. 1980) |
കുട്ടികൾ | ഡഗ്ലസ് (b. 1959, 1966ൽ ദത്തെടുത്തു), ആൻഡ്രു (b. 1962, 1966ൽ ദത്തെടുത്തു), സിഡ്നി (b. 1966), മേഗൻ (b. 1984), ജോൺ സിഡ്നി IV "ജായ്ക്ക്" (b. 1986), ജേയിംസ് "ജിമ്മി" (b. 1988), ബ്രിജെറ്റ് (b. 1991, 1993ൽ ദത്തെടുത്തു) |
അൽമ മേറ്റർ | യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാഡമി |
തൊഴിൽ | Naval aviator, Politician |
ഒപ്പ് | |
വെബ്വിലാസം | U.S. Senator John McCain: Arizona |
Military service | |
Branch/service | യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി |
Years of service | 1958 – 1981 |
Rank | ക്യാപ്റ്റൻ |
Battles/wars | വിയറ്റ്നാം യുദ്ധം |
The life of John McCain
Early life and military career | |
1958-ൽ യു.എസ്. നാവിക അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നാവികസേനയിൽ വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം അരിസോണയിലെത്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.
2000-ത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ ബറാക്ക് ഒബാമ 173-നെതിരെ 365 ഇലക്ട്രൽ കോളജ് വോട്ടുകൾക്ക് തോല്പ്പിച്ചു.
തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് 81ാം വയസ്സിൽ അന്തരിച്ചു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.