From Wikipedia, the free encyclopedia
ക്രി.വ. 1-ആം നൂറ്റാണ്ടിൽ ഗോണ്ടഫാർ സ്ഥാപിച്ച രാജ്യമാണ് ഇന്തോ-പാർഥിയൻ സാമ്രാജ്യം. സാമ്രാജ്യം അതിന്റെ പരമോന്നതിയിൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നു.
ഇന്തോ-പാർഥിയൻ രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
21–130 | |||||||||
ഇന്തോ-പാർഥിയൻ രാജ്യത്തിന്റെ പരമോന്നതിയിൽ ഉള്ള ഭൂപ്രദേശങ്ങൾ | |||||||||
തലസ്ഥാനം | തക്ഷശില കാബൂൾ | ||||||||
പൊതുവായ ഭാഷകൾ | അറമായ ഗ്രീക്ക് (ഗ്രീക്ക് അക്ഷരമാല) പാലി (ഖരോഷ്ഠി ലിപി) സംസ്കൃതം, പ്രാകൃതം (ബ്രഹ്മി ലിപി) | ||||||||
മതം | സൊരാസ്ട്രിയനിസം ബുദ്ധമതം ഹിന്ദുമതം പുരാതന ഗ്രീക്ക് മതം | ||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||
• 21-47 | ഗോണ്ടഫാർ | ||||||||
• 100-130-കൾ | പകോരസ് | ||||||||
ചരിത്ര യുഗം | പുരാതനം | ||||||||
• ഗോണ്ടഫാർ പാർഥിയൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. | 21 | ||||||||
• ഇല്ലാതായത് | 130 | ||||||||
|
ഈ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ഭൂരിഭാഗം സമയത്തും തലസ്ഥാനം തക്ഷശില (ഇന്നത്തെ പാകിസ്താനിൽ) ആയിരുന്നു, എന്നാൽ സാമ്രാജ്യത്തിന്റെ അവസാനത്തെ ഏതാനും വർഷങ്ങളിൽ തലസ്ഥാനം (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ) കാബൂൾ ആയിരുന്നു.
പാർഥിയൻ അർസാസിഡ് രാജാക്കന്മാരുടെ കീഴിലെ പ്രഭുവായിരുന്ന ഗോണ്ടോഫാരസ് ഏകദേശം ക്രി.വ. 20-ൽ പാർഥിയൻ സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, പിടിച്ചടക്കിയ ഭൂവിഭാഗത്ത് ഇന്തോ-പാർഥിയൻ രാജ്യം സ്ഥാപിച്ചു.
ഈ രാജ്യം കഷ്ടിച്ച് ഒരു നൂറ്റാണ്ടേ നിലനിന്നുള്ളൂ. ഗോണ്ടോഫാരസിന്റെ പിൻഗാമിയായ അബ്ദഗാസസിനു കീഴിൽ സാമ്രാജ്യം ശിഥിലമാകാൻ തുടങ്ങി. ഈ സാമ്രാജ്യത്തിന്റെ വടക്കേ ഇന്ത്യൻ ഭാഗം ഏകദേശം ക്രി.വ. 75-ൽ കുഷാണർ തിരിച്ചുപിടിച്ചു. ഇതിനു ശേഷം ഈ രാജ്യം അഫ്ഗാനിസ്ഥാനിൽ ഒതുങ്ങി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.