From Wikipedia, the free encyclopedia
ഇന്ത്യൻ ടെക്ടോണിക്ക് ഫലകത്തിൽ വ്യാപിച്ചു കിടക്കുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു വലിയ ഭാഗമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയ്ക്കു പുറമെ ദ്വീപ് രാഷ്ട്രങ്ങളായ ശ്രീലങ്കയും, മാലദ്വീപും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നു.
"ഭൂഖണ്ഡത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് വ്യക്തമായ രാഷ്ട്രീയമോ ഭൗമശാസ്ത്രപരമോ ആയ സ്വാതന്ത്ര്യം ഉള്ള പ്രദേശം"[1] അല്ലെങ്കിൽ "ഭൂഖണ്ഡത്തിലെ ബൃഹത്തും ഏറെക്കുറെ സ്വയം പര്യാപ്തവുമായ ഒരു ഉപവിഭാഗം"[2] എന്നാണ് ഉപഭൂഖണ്ഡം എന്ന പദം വിവക്ഷിക്കുന്നത്.
Seamless Wikipedia browsing. On steroids.