ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock). മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.ആഗ്നേയ ശിലകളെ പ്രധാനമായും ആന്തരാഗ്നേയ ശിലകൾ([Intrusive Igneous Rocks]),ബാഹ്യാഗ്നേയശികൾ(Extrusive Igneous Rocks)എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
ആന്തരാഗ്നേയ ശിലകൾ
ഭൂവൽക്കത്തിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ആഗ്നേയ ശിലകളാൽ നിർമ്മിതമാണെന്ന് കണക്കാക്കുന്നു.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപംപ്രാപിക്കുന്നത്.ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ എന്നിവ ഉദാഹരണങ്ങളാണ്.ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ(])എന്നാണ് അറിയപ്പെടുന്നത്.
ബാഹ്യാഗ്നേയശിലകൾ
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്.
അവലംബം
കേരളപാഠാവലി സാമൂഹ്യശാസ്ത്രം-II.സ്റ്റാൻഡേർഡ് IX .കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകം.
പുറംകണ്ണി
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.