From Wikipedia, the free encyclopedia
വെബ് ഡൊമെയിനുകൾക്കു പേരിടാനുള്ള (ഡിഎൻഎസ്) അവകാശമുള്ള അമേരിക്കയിലെ എൻ.ജി.ഒ. യാണ് ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ - ICANN /ˈaɪkæn/ EYE-kan).[2] ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റർനെറ്റ്’ എന്നതാണ് ‘ഐകാന്റെ’ മുദ്രാവാക്യം. അതിനു മുമ്പ് ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി (ഐ.എ.എൻ.എ.) ക്കായിരുന്നു ചുമതല. ഐ.എ.എൻ.എ.യുടെ അധികാരം 1998ൽ ലൊസാഞ്ചൽസ് ആസ്ഥാനമായുള്ള ‘ഐകാനി’നു കൈമാറി. യു.എസിന്റെ നാഷനൽ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനു(എൻടിഐഎ) കീഴിലായിരുന്നു ‘ഐകാനി’ന്റെ പ്രവർത്തനം. ഇൻറർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി (IANA) ഫംഗ്ഷൻ കരാറിന് അനുസൃതമായി സെൻട്രൽ ഇന്റർനെറ്റ് അഡ്രസ് പൂളുകളുടെയും ഡിഎൻസ്(DNS) റൂട്ട് സോൺ രജിസ്ട്രികളുടെയും യഥാർത്ഥ സാങ്കേതിക പരിപാലന പ്രവർത്തനങ്ങൾ ഐകാൻ നിർവഹിക്കുന്നു. ഐകാനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനും (NTIA) തമ്മിലുള്ള ഐഎഎൻഎ(IANA) സ്റ്റീവാർഡ്ഷിപ്പ് ഫംഗ്ഷനുകളെ സംബന്ധിച്ച കരാർ 2016 ഒക്ടോബർ 1-ന് അവസാനിച്ചു, ഇത് ഔദ്യോഗികമായി ആഗോള മൾട്ടി-സ്റ്റേക്ക്ഹോൾഡർ കമ്മ്യൂണിറ്റിയിലേക്ക് പ്രവർത്തനങ്ങൾ മാറ്റി.[3][4][5][6]
ചുരുക്കപ്പേര് | ICANN |
---|---|
ആപ്തവാക്യം | One World. One Internet. |
സ്ഥാപിതം | സെപ്റ്റംബർ 18, 1998 |
Focus | Manage Internet Protocol numbers and Domain Name System root |
ആസ്ഥാനം | Los Angeles, California, United States |
പ്രധാന വ്യക്തികൾ | Sally Costerton (Interim CEO and president), Tripti Sinha (Chair of the Board), Jon Postel (founder) |
Employees | 388 |
വെബ്സൈറ്റ് | ICANN.org |
[1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.