From Wikipedia, the free encyclopedia
രക്ത സംക്രമണം പൂർണമായി ഉള്ളപ്പോൾ പോലും ആവശ്യമായ അളവിൽ നിന്നും ഓക്സിജൻ ലഭ്യത കോശങ്ങൾക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹിപോക്സിയ (Hypoxia) . കോശങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. അനോക്സിയ, ഹിപോക്സിയ എന്നീ അവസ്ഥകൾ ശരിക്കും മനസ്സിലാക്കാതെ , ഏതെങ്കിലും അവയവത്തിലെ കോശങ്ങൾക്ക് ഓക്സിജന്റെ ലഭ്യ്യത കുറയുന്ന അവസ്ഥയ്ക്കും ഈ വാക്കുകൾ വൈദ്യ ശാസ്ത്രത്തിൽ പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്.
പുക , കാർബൺമോനോക്സ്യ്ട് , മറ്റു വിഷ വാതകങ്ങൾ എന്നിവ ശ്വസിക്കുക , ഉന്നതമേഖലകളിൽ എത്തപ്പെടുക , അമർത്തപ്പെടൽ(strangulation ) ,ബോധം കെടുത്തുന്ന പ്രക്രീയയിൽ ഉണ്ടാകുന്ന അപകടങ്ങൾ, വിഷ ബാധ എന്നിവയാണ് ഈ അവസ്തകൾക്കുള്ള കാരണം . എന്ത് കാരണത്താൽ ഉണ്ടായതായാലും,രോഗ ബാധയുടെ ഗൌരവം അനുസ്സരിച്ച് , കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികമാന്ദ്യം, വിവേചനശക്തി നഷ്ടപ്പെടുക, ഓർമപ്പിശകുണ്ടാകുക, മാനസികക്കുഴപ്പം അനുഭവപ്പെടുക എന്നിവ തൊട്ട് അബോധാവസ്ഥ വരെ ഉണ്ടായേക്കാം. രോഗി മരണപ്പെട്ടില്ലെങ്കിൽ ഇത് മണിക്കൂറുകളോ , ദിവസങ്ങളോ , മാസങ്ങളോ നീണ്ടുനിൽക്കും. ഇടവിട്ടുണ്ടാകുന്ന ഞരമ്പുവലി , പേശി പിടിത്തം കഴുത്ത് മുറുക്കം എന്നിവ സാധാരണം
അനോക്സിയ, ഹിപോക്സിയ അവസ്ഥയിൽ പെടുന്നവർക്ക് എത്രയും പെട്ടെന്ന് ശുദ്ധവായു സഞ്ചാരം ലഭ്യമാക്കുന്നിടത്ത് പ്രഥമ ശുശ്രൂഷ ആരംഭിക്കുന്നു. രക്തം വീണ്ടും ഒക്സിജെൻ പൂരകമാകുന്നതിനു, കൃത്രിമ ശ്വാസോച്ച്വാസം ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കണം . ന്യുമോണിയ ബാധ ഉണ്ടാകാതെ സൂക്ഷിക്കെണ്ടാതായും ഉണ്ട്.
രോഗിയുടെ ശ്വാസ, ഹൃദയ , രക്ത സഞ്ചാര വ്യവസ്ഥകൾ മെച്ചപ്പെടുന്നതോട് കൂടി സുഖാവസ്ഥയിലേക്ക് എത്തിച്ചേരാം. ഇതിന്റെ ദൈർഘ്യം രോഗ ഗൌരവം അനുസ്സരിച്ച് നീണ്ടു പോകാം . ഇടയ്ക്കു രോഗിയിൽ മാനസിക വിഭ്രാന്തി, നാഡിരോഗങ്ങൾ എന്നിവ വിട്ടു വിട്ടു ഉണ്ടാകാം. മോധക്ഷയം, മാനസിക വിമുഖത, മാനസിക വിഭ്രാന്തി , സ്വപ്നാടനം തുടങ്ങിയ അവസ്ഥകൾക്കും ഇടയുണ്ട്.
കടപ്പാട്.:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.