ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപ് From Wikipedia, the free encyclopedia
ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷു (本州 Honshū , "പ്രധാന ദ്വീപ്" അഥവാ "പ്രധാന പ്രൊവിൻസ്" എന്ന് വാച്യാർത്ഥം) ([hoɴꜜɕɯᵝː] ( listen)). ലോകത്തിലെത്തന്നെ എറ്റവും വലിയ 7ആമത്തെ ദ്വീപാണിത്. മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനങ്ങൾ അധിവസിക്കുന്ന ദ്വീപെന്ന പദവിയും ഇതിനുണ്ട്.[1][2] 2005-ലെ സെൻസസ് പ്രകാരം 103 ദശലക്ഷം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ, കവാസാകി, സൈറ്റാമ, ചിമ, ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.
Geography | |
---|---|
Location | East Asia |
Archipelago | ജാപ്പനീസ് ആർക്കിപ്പെലാഗോ |
Area rank | 7th |
Administration | |
Japan | |
Demographics | |
Population | 103,000,000 |
ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷു. മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷു ഒഴിച്ചു കൂടാനാവാത്തതാണ്. ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോ, നാര, കമാകുറ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.
പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷു. ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജി ഹോൺഷൂവിലാണ്. ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.
1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷു ദ്വീപിൽ തന്നെയാണ്. 1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ അണുബോംബിട്ടത്. പിന്നീട് ഓഗസ്റ്റ് 9ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു. ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.
ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷു ദ്വീപ്. ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷു ദ്വീപിലാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.