നീർമാണിക്യൻ

ശുദ്ധജലസ്രോതസ്സുകൾക്ക് സമീപത്തായി കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി From Wikipedia, the free encyclopedia

നീർമാണിക്യൻ

കാട്ടരുവികൾക്കും മറ്റു ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തായി സാധാരണ കാണപ്പെടുന്ന നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് നീർമാണിക്യൻ - Stream Ruby - (ശാസ്ത്രീയനാമം:- Heliocypha bisignata).[2][1][3]

വസ്തുതകൾ നീർമാണിക്യൻ Heliocypha bisignata, Conservation status ...
നീർമാണിക്യൻ
Heliocypha bisignata
Thumb
ആൺതുമ്പി
Thumb
പെൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Heliocypha

Rambur, 1842
Species:
H. bisignata
Binomial name
Heliocypha bisignata
(Hagen in Selys, 1853)
Synonyms

Rhinocypha bisignata Hagen, 1853

അടയ്ക്കുക

വിവരണം

കറുത്ത ശരീരമുള്ള ഇവയിൽ മഞ്ഞനിറത്തിലുള്ള വരകൾ കാണപ്പെടുന്നു, അതോടൊപ്പം ഇവയുടെ ചിറകുകളിൽ തിളങ്ങുന്ന ചുവപ്പുനിറവും ഉണ്ടാകും. ഇന്ത്യൻ ഉപദ്വീപിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്[1]. കേരളത്തിൽ വയനാട്ടിലെ കുറുവ ദ്വീപിൽ ഇവയെ ധാരാളമായികാണാം. അധികം വർണ്ണമനോഹാരിതയൊന്നും ഇല്ലാത്തവയാണ് പെൺതുമ്പികൾ. ഇവയുടെ ചിറകിന്റെ അറ്റത്ത് കറുത്ത അരികുകളോടു കൂടിയ വെളുത്ത പൊട്ടുകൾ കാണാം[4][5][6][7].

വിതരണം

ദക്ഷിണേന്ത്യയിലും മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ഉള്ള കാട്ടരുവികളിൽ നീർമാണിക്യനെ ധാരാളമായി കണ്ടുവരുന്നു. ആൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കംബുകളിലാണ് മിക്കവാറും ഇരിക്കാറ്. പെൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്ന ഉണങ്ങിയ കംബുകളിലാണ് മുട്ടയിടുന്നത്[4][5][6][7].

ചിത്രശാല

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.