എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ് 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ പാകിസ്താനിൽ) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ് എന്നും മാതാവിന്റെ പേര് അനൂപ് ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന ഗുരു അമർദാസിന്റെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, ഗുരു അർജൻ എന്നിവരായിരുന്നു മക്കൾ.
ഗുരു രാം ദാസ് ജീ ਗੁਰੂ ਰਾਮਦਾਸ | |
---|---|
ജനനം | ഭായ് ജേത 09 October 1534 |
മരണം | 01 September 1581 46) ഗോയിന്ദ്വാൽ, ഇന്ത്യ | (aged
മറ്റ് പേരുകൾ | The Fourth Master |
തൊഴിൽ | സിഖ് ഗുരു |
സജീവ കാലം | 1574–1581 |
അറിയപ്പെടുന്നത് | അമൃതസർ നഗരം സ്ഥാപിച്ചു. |
മുൻഗാമി | ഗുരു അമർദാസ് |
പിൻഗാമി | ഗുരു അർജൻ |
ജീവിതപങ്കാളി(കൾ) | ബിബി ഭാണി |
കുട്ടികൾ | ബാബ പ്രിത്തിചന്ദ് , ബാബ മഹൻ ദേവ്,ഗുരു അർജൻ |
മാതാപിതാക്ക(ൾ) | ഹരിദാസ് , മാതാ അനൂപ് ദേവി (ദയ കൌർ) |
അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ (ഗുരു അമർദാസ്) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.