Remove ads

2010-ൽ പുറത്തിറങ്ങിയ തമിഴ് റൊമാൻറിക് കോമഡി ചലച്ചിത്രമാണ് ഗോവ. കഥയും സംവിധാനവും നിർവ്വഹിച്ചത് വെങ്കട് പ്രഭു ആണ്. അദ്ദേഹത്തിൻറെ മൂന്നാമത്തെ ചിത്രമാണ്. മുൻപ് വിജയിച്ച് ചലച്ചിത്രങ്ങളിലെ താരങ്ങൾ തന്നെയാണ് ഈ ചലച്ചിത്രത്തിലും പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ചില തമിഴ് ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഗീതങ്ങളും ഈ ചലച്ചിത്രത്തിലേക്ക് കടമെടുത്തിട്ടുണ്ട്. ഇതാണ് ഈ ചലച്ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. സിലമ്പരസൻ, നയൻതാര, പ്രസന്ന എന്നിവർ അതിഥി വേഷങ്ങളിലുണ്ട്.

വസ്തുതകൾ ഗോവ, സംവിധാനം ...
ഗോവ
Thumb
സംവിധാനംവെങ്കട് പ്രഭു
നിർമ്മാണംസൌന്ദര്യ
രചനവെങ്കട് പ്രഭു
അഭിനേതാക്കൾജേയ്
വൈഭവ് റെഡ്ഡി
അരവിന്ദ് ആകാശ്
പ്രേംജി അമരൻ
സമ്പത്ത് രാജ്
Sneha
പിയ ബാജ്പയി
Melanie Marie
സംഗീതംയുവാൻ ശങ്കർ രാജ
ഛായാഗ്രഹണംശക്തി ശരവണൻ
ചിത്രസംയോജനംK. L. പ്രവീൺ,
N. B. ശ്രീകാന്ത്
സ്റ്റുഡിയോOcher Studios
വിതരണംWarner Bros. Pictures
Ocher Picture Productions
റിലീസിങ് തീയതി29 ജനുവരി 2010
രാജ്യം ഇന്ത്യ
ഭാഷതമിഴ്
ബജറ്റ്$2 മില്യൺ[1]
സമയദൈർഘ്യം164 mins
ആകെ$3 മില്യൺ
അടയ്ക്കുക

രാമരാജൻ, വിനായകം, സാമിക്കണ്ണ് എന്നീ മൂന്നു ചെറുപ്പക്കാരുടെ യാത്രയും അവർ ചെന്നു പെടുന്ന കുരുക്കുകളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് സൌഭാഗ്യം തേടി അവർ ഗോവയിലെത്തുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുടനീളം. ഗോവയും തമിഴ്നാട്ടിലെ പന്നാപുരവുമാണ് ഷൂട്ടിങ്ങ് ലൊക്കേഷനുകൾ. സർട്ടിഫിക്കേഷനാണ് ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയത്. 2010, 29 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Remove ads

കഥാപാത്രങ്ങൾ

  • ജയ് - വിനായകം മാണിക്കം (വിനയ്)
  • വൈഭവ് റെഡ്ഡി - Ramarajan Ambalavaanar (റാം)
  • പ്രേംജി അമരൻ - സാമിക്കണ്ണ് (സാം)
  • അരവിന്ദ് ആകാശ് - ജാക്ക്
  • സമ്പത്ത് രാജ് - ഡാനിയേൽ/ഡാനി
  • സ്നേഹ - സുഹാസിനി ഫെർണാണ്ടോ
  • പിയ ബാജ്പേയ് - റോഷ്നി
  • Melanie Marie - ജെസീക്ക ആൽബ


അതിഥി വേഷങ്ങൾ :

  • പ്രസന്ന - ശക്തി ശരവണൻ
  • നയൻതാര - ഗ്രാമത്തിലെ പുതിയ പെൺകുട്ടി
  • ചിമ്പു - മൻമഥൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads