ചെടിയുടെ ഇനം From Wikipedia, the free encyclopedia
‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം ക്രമേണ പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി.
മേന്തോന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Colchicaceae |
Genus: | Gloriosa |
Species: | G. superba |
Binomial name | |
Gloriosa superba | |
Synonyms[1] | |
List
|
ലക്നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്.[2] ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു.
വിവിധങ്ങളായ നിരവധി ആൽക്കലോയിഡുകൾ അടങ്ങിയിട്ടുള്ള കിഴങ്ങുള്ള ഒരു വള്ളിച്ചെറ്റിയാണ് മേന്തോന്നി. colchicine, 3-demethyl, colchicine and colchicoside എന്നിവ കൂടാതെ ഗ്ലോറിയോസിൻ എന്ന ആൽക്കലോയ്ഡും ഇതിൽ ഉണ്ട്. പൂക്കളുടെ ഭംഗി കാരണം അലങ്കാരച്ചെടിയായും വളർത്തിവരുന്നു.
വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണ്. മൂലകാണ്ഡത്തിനു കലപ്പയുടെ ആകൃതിയാണ്. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിന് 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്സ്യൂൾ ആൺ.
രസം :കടു, തിക്തം
ഗുണം :ഗുരു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [3]
മൂലകാണ്ഡം[3]
ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാണ്. അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു. [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.