From Wikipedia, the free encyclopedia
മലേഷ്യയിലെ പെനങ്ങ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ് ജോർജ്ജ് ടൗൺ.വടക്ക്-കിഴക്ക് പെനങ്ങ് ദ്വീപ് ജില്ലയിലെ തലസ്ഥാനം കൂടിയാണ് ജോർജ്ജ് ടൗൺ.ബ്രിട്ടണിന്റെ ജോർജ്ജ് രണ്ടാമൻ രാജാവിന്റെ ബഹുമാനാർഥമാണ് പെനങ്ങ് ദ്വീപിന്റെ വടക്ക്-കിഴക്ക് മൂലയിലെ ഈ സ്ഥലത്തിന് ജോർജ്ജ് ടൗൺ എന്ന് നൽകിയത്.മെട്രോപൊളിറ്റൻ നഗരമായ ഈ നഗരത്തിൽ 510996 ജനങ്ങൾ വസിക്കുന്നുണ്ട്.ജെലുടോങ്ങ്,സുങ്ങൈ പിനങ്ങ്,സുങ്ങൈ നിബോങ്ങ്,ഗെലൂഗോർ,എയർ ഇറ്റം,ടഞ്ഞുങ്ങ് ബുങ്ങഹ്,ടഞ്ഞുങ്ങ് ടോകോങ്ങ് എന്നിവ ചേർത്താൽ ജനസംഖ്യ 2.5 മില്യൺ ഉണ്ടാകും.ഇതാണ് മലേഹ്സ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോപൊളിറ്റൻ പ്രദേശവും വടക്കൻ മെട്രോപോലിസിൽ ഏറ്റവും വലിയ നഗരവുമാണ് ജോർജ്ജ് ടൗണ്.1957ൽ എലിസമ്പത്ത് രാജ്ഞി ഈ നഗരത്തിന് സ്വത്തവകാശം നൽകി.2015ൽ ജോർജ്ജ് ടൗൺ ഉൽപ്പെടുന്ന പെനങ്ങ് ദ്വീപിന് നഗര പദവി ലഭിച്ചു.
George Town | |||
---|---|---|---|
City Centre | |||
| |||
Motto(s): Memimpin Sambil Berkhidmat ("Leading We Serve") | |||
Country | Malaysia | ||
State | Penang | ||
District | North-East Penang Island | ||
Founded | 1786 | ||
Municipality established | 1857 | ||
Granted city status | 1957 | ||
• Mayor (Datuk Bandar) | Patahiyah Ismail | ||
• City Centre | [[1 E+8_m²|305.773 ച.കി.മീ.]] (118.060 ച മൈ) | ||
• മെട്രോ | 2,740.000 ച.കി.മീ.(1,057.920 ച മൈ) | ||
ഉയരം | 4 മീ(13.1 അടി) | ||
(2010) | |||
• City Centre | 510,996 | ||
• ജനസാന്ദ്രത | 4,299/ച.കി.മീ.(11,130/ച മൈ) | ||
• മെട്രോപ്രദേശം | 1.5 million | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | Not observed | ||
വെബ്സൈറ്റ് | www |
യുനെസ്ക്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ജോർജ്ജ് ടൗണിനകത്തെ നഗരം.പെനങ്ങ്,സിംഗപ്പൂർ,മലാക്കയും ചൈനീസ് ചായകടകളും പഞ്ച പാദ വഴികളും വിവിധ മതക്കാർക്കുള്ള ആരാധനാലയങ്ങൾ എന്നിവ ബ്രിട്ടീഷ് കോളനിയായിരുന്ന സമയത്താണ് നിർമ്മിച്ചിരുന്നത്.കിഴക്കൻ തെക്ക്കിഴക്കൻ ഏഷയുടെ ഭാഗത്ത് കാണാൻ സാധിക്കാത്ത ഒരുപോലെയുള്ള ശില്പ്പകലയും സംസ്ക്കാര നഗരപ്രദേശങ്ങളും കാരണം യുനെസ്ക്കോ പൈതൃക പട്ടികയിൽ ഉൽപ്പെടുത്തി.ചൈനീസ് മലയ് ഭാഷയിലും ഖിയയോഷി ഷിയിലും ജോർജ്ജ് ടൗണിനെ താജുങ്ങ്(The cape) എന്നാണറിയപ്പെടുന്നത്.ഈ മലയ് വാക്ക് പഴയ പട്ടണമായ താജൂങ്ങ് പെനഗ(Cape Penaigre) എന്നതിൽ നിന്നാണ് രൂപം കൊണ്ടത്.
1786ൽ ഓഗസ്റ്റ് 11ന്‌ൾ മലയ് സംസ്ഥാനത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ ഒരു വ്യാപാരിയായ ക്യാപ്ടൻ ഫ്രാൻസിസ് ലൈറ്റാണ് ഈ നഗരം സ്ഥാപിക്കുന്നത്.പെനങ്ങ് ദ്വീപിലെ കെഡഹ്(Kedah) സുൽത്താനിൽ നിന്നാണ് അദ്ദേഹം ഈ സ്ഥലം സ്വന്തമാക്കിയത്.ദ്വീപിന്റെ വടക്ക്-കിഴക്ക് മൂലയിൽ അദ്ദേഹം കോൺവാലീസ് ഫോർട്ട് പണികഴിപ്പിച്ചു.ഈ ചരിത്ര വാണിജ്യ നഗരം ബാങ്കിങ്ങ് കപ്പൽ തുറമുഖ ഇറക്കുമതി കയറ്റുമതി പ്രവർത്തനങ്ങളിൽ പ്രശസ്തമാണ് 2008 ജൂലൈയിൽ ലോക പൈത്രക കേന്ദ്രങ്ങളിൽ ഒന്നായി ഇത് തിരഞ്ഞെടുത്തു.2015ൽ പെനങ്ങ് ദ്വീപ് മുഴുവനായി മലേഷ്യൻ സർക്കാർ നഗരപദവി നൽകി.
കോപ്പെൻ കാലാവസ്ഥ വർഗീകരണ പ്രകാരം ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് കാലാവസ്ഥയാൺ ജോർജ്ജ് ടൗണിൽ.ശരാശരി ഉയർന്ന് താപനില 31 ഡിഗ്രീ സെൽഷ്യസ് കുറഞ്ഞ താപനില 24 ഡിഗ്രീ സെൽഷ്യസ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.