ഗീത ബാലി
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ഗീത ബാലി (1930 - ജനുവരി 21, 1965)
ആദ്യ ജീവിതം
ഒരു സിഖ് കുടുംബത്തിലാണ് ഗീത ബാലി ജനിച്ചത്. ഇന്ത്യയുടെ വിഭജനത്തിനു ശേഷം ഇവർ മുംബൈയിലേക്ക് മാറുകയും ചെയ്തു. പിന്നീട് ബാലിക്ക് ചലച്ചിതങ്ങളിൽ അവസരം ലഭിക്കുകയും ചെയ്തു.
അഭിനയജീവിതം
1950 കളിലാണ് ഗീത ഒരു ശ്രദ്ധേയയായ നായികയായത്. ആദ്യ കാലത്ത് രാജ് കപൂർ, പൃഥ്വിരാജ് കപൂർ എന്നിവരുടെ ഒപ്പം അഭിനയിച്ചു. വിവാഹത്തിനു ശേഷവും ഗീത അഭിനയ രംഗത്ത് തുടർന്നു.
സ്വകാര്യ ജീവിതം
1955 ൽ ഗീത നടനായിരുന്ന ഷമ്മി കപൂറിനെ വിവാഹം കഴിച്ചു. ആ സമയത്ത് ഷമ്മി കപൂർ ഒരു നടൻ പദവിയിൽ എത്തിയിരുന്നില്ല. ഇവർക്ക് രണ്ട് മക്കളുണ്ട്.
മരണം
ഗീത രോഗബാധിയാവും പിന്നീട് ജനുവരു 21, 1965 ന് മരണപ്പെടുകയും ചെയ്തു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.