ലോകത്തിലെ ഏറ്റവും ചെറിയ ജല സസ്തനികളിൽ ഒന്നാണ് എലിയനേടി[2][3][4] അഥവാ ഫിൻലെസ്സ് പോർപോയ്‌സ് (Finless Porpoise, ശാസ്ത്രീയ നാമം: Neophocaena phocaenoides). ഇന്ത്യയിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരേയൊരു പോർപോയിസും(porpoise) ഇവയാണ്. ഊർജ്ജസ്വലമാണെങ്കിലും നാണംകുണുങ്ങികളായ ഇവ സമുദ്രത്തിലും അഴിമുഖ പ്രദേശങ്ങളിലും കാണാം.
എലിയനേടി Finless porpoise | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Phocoenidae |
Genus: | Neophocaena Palmer, 1899 |
Species: | N. phocaenoides |
Binomial name | |
Neophocaena phocaenoides (G. Cuvier, 1829) | |
Finless porpoise range |
രൂപവിവരണം
നിറം ഗാൻജസ് റിവർ ഡോൾഫിന്റേത് പോലെ വിളറിയ നീല നിറമോ ചാരനിറം കലർന്ന നീലയോ ആയിരിക്കും. ഡോൾഫിന്റേത് പോലെ പല്ലുകളുള്ള നീണ്ട മുഖത്തിന് പകരം ഇവയുടെ മുഖത്തിന് ഉരുണ്ട ആകൃതിയാണുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ മുതുകിൽ ഫിൻ അഥവാ ചിറകു ഉണ്ടായിരിക്കില്ല. ചുണ്ടും കീഴ്താടിയും അടിവശവും വിളറിയ നിറത്തോടു കൂടിയതാണ്. അവയിൽ ചിലതിന് കീഴ് താടിയിൽ ഇരുണ്ട വരകളുണ്ടാവും. പല്ലിന്റെ ആകൃതി കൊണ്ട് പോർപോയിസിനെ ഡോൾഫിനിൽ നിന്ന് തിരിച്ചറിയാം. ഡോൾഫിനു കോൺ പോലുള്ള പല്ലുള്ളപ്പോൾ ഇവയുടെ പല്ലുകൾക്ക് തൂമ്പയുടെ ആകൃതിയാണുള്ളത്.
സ്വഭാവം
സാധാരണയായി വെള്ളത്തിന് മുകളിലേക്ക് വരാറില്ല. എന്നാൽ കുത്തനെ നിന്ന് തല വെള്ളത്തിന് മേൽ പൊന്തിച്ചു കൊണ്ട് ഒളിനോട്ടം നോക്കാറുണ്ട്. തള്ളയുടെ മുതുകിലേറി സവാരി ചെയ്യുന്ന കുഞ്ഞുങ്ങൾ പൂർണമായും വെള്ളത്തിന് മുകളിൽ വരാറുണ്ട്.
സവിശേഷമായ മുഖം
നെറ്റിയിൽ ഡോൾഫിനെ അനുസ്മരിപ്പിക്കുന്ന ഒരു തള്ളിച്ചയും മുൻപിലേക്ക് അല്പം തള്ളി നിൽക്കുന്ന മുഖവുമുള്ളവയാണ് ഫിൻലെസ്സ് പോർപോയിസുകൾ. വായയുടെ അറ്റം മുകളിലേക്കായതിനാൽ ഇവ എപ്പോഴും ചിരിക്കുന്നതായി തോന്നും.
വലിപ്പം
ശരീരത്തിന്റെ മൊത്തം നീളം 1.4 - 1.87 മീറ്റർ. തൂക്കം 30 - 45 കിലോ വരെ ഉണ്ടാകും.
ആവാസം
കലക്ക വെള്ളം നിറഞ്ഞ അഴിമുഖ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. കിഴക്കും പടിഞ്ഞാറും ഉള്ള തീരപ്രദേശങ്ങളിലും ഉഷ്ണജലത്തിലും കാണാം. കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, ഒറീസ, ലക്ഷദ്വീപ്, എന്നിവിടങ്ങളോട് ചേർന്ന സമുദ്രത്തിൽ കാണപ്പെടുന്നുണ്ട്.
നിലനില്പിനുള്ള ഭീഷണി
ആവാസവ്യവസ്ഥയുടെ നശീകരണം, മൽസ്യബന്ധന വലകൾ, കള്ളവേട്ട തുടങ്ങിയവ ഇവയുടെ നിലനിൽപിന് ഭീഷണിയാണ്.[5]
ഇതുകൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.