From Wikipedia, the free encyclopedia
പ്രായോഗിക തൊഴിൽ ആവശ്യങ്ങൾക്കും ഗതാഗതം, കലാപരമോ സാംസ്കാരികമോ ആയ വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവക്ക് കുതിരകളെ ഉപയോഗിക്കുന്നതിനെയാണ് അശ്വാഭ്യാസം എന്ന് പറയുന്നത്. ബ്രിട്ടൻ ഇംഗ്ലീഷിൽ( horse riding) കുതിരസവാരി എന്നാണ് ഇത് അറിയപ്പടുന്നത്.[1] അമേരിക്കൻ ഇംഗ്ലീഷിൽ (horseback riding) കുതിരപ്പുറം സവാരി എന്നും അറിയപ്പെടുന്നു.,[2]
കുതിരകളെ മെരുക്കി എടുത്ത് ആദ്യമായി വളർത്താൻ ആരംഭിച്ചതിനെ കുറിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ, ഏകദേശ കണക്കനുസരിച്ച് ബി.സി 3500ൽ ആണ് കുതിരകളെ നാട്ടാവശ്യങ്ങൾക്കായി ഇണക്കി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് നിഗമനം.
കുതിരകളെ പോലെ വേഗതയിൽ സഞ്ചരിക്കണമെന്ന മനുഷ്യന്റെ ദീർഘകാലത്തെ ആഗ്രഹമാണ് അവനെ കുതിരയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. കുതിര സവാരിക്ക് പുരാതനമായ വേരുകൾ ഉണ്ട്.
ഈ കുതിരസവാരിയാണ് ഏറ്റവും ലോക പ്രശസ്തമായിട്ടുള്ളത്. ബ്രിട്ടനിൽ ഇതിനെ ഫ്ലാറ്റ് റൈസിങ് എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടനിലും അമേരിക്കയിലും കുതിര സവാരികൾ നിയന്ത്രിക്കുന്ന ജോക്കി ക്ലബ്ബുകളാണ്.
പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിൽ ഓടുകയും പ്രതിബന്ധങ്ങൾ ചാടുകയും ചെയ്യുന്ന കുരിര സവാരിയാണിത്. ഇത് കൂടുതലായും നടക്കുന്നത് ബ്രിട്ടനിലാണ്. നാഷണൽ ഹണ്ട് റൈസിങ് എന്നും ഇത് അറിയപ്പെടുന്നു.
അമേരിക്കയിൽ കൂടുതലായി കണ്ടു വരുന്ന ഒരു കുതിര സവാരി മത്സരമാണിത്. ഒരു ക്വാർട്ടർ-മൈൽ ദൂര പരിധിക്കുള്ളിലെ കുതിരയോട്ടമാണിത്. അമേരിക്കൻ ക്വാർട്ടർ ഹോഴ്സ് അസോസിയേഷൻ ആണ് ഇതിന്റെ ഔദ്യോഗികമായ അംഗീകാരം.
മുന്തിയ ഇനം അറേബ്യൻ കുതിരകൾക്ക് മേധാവിത്വമുള്ള ഒരു കായിക മത്സരമാണ്, അമേരിക്കയിലും യൂറോപ്പിലുമാണ് ഇത് ഏറെ പ്രശസ്തമായിട്ടുള്ളത്.
ഒരു കുതിരയും രണ്ടു മനുഷ്യരുമാണ് ഈ മത്സരത്തിൽ പങ്കെടുക്കുക. കുതിരക്ക് സമാന്തരമായി മനുഷ്യരും ഓടുന്നതാണ് ഈ മത്സരം.
1900ൽ നടന്ന ആധുനിക ഒളിമ്പിക്സ് ഗെയിംസിൽ കുതിര സവാരിയും ഒരു മത്സര ഇനമായിരുന്നു.
Seamless Wikipedia browsing. On steroids.