മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ്‌ ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തിൽ 1983- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്[4][5]. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
എല്ലോറ ഗുഹകൾ
Thumb
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Includesകൈലാസനാഥക്ഷേത്രം Edit this on Wikidata[2]
മാനദണ്ഡം(i)(iii)(vi)[3]
അവലംബംb 243
നിർദ്ദേശാങ്കം20°01′35″N 75°10′45″E
രേഖപ്പെടുത്തിയത്1983 (7th വിഭാഗം)
അടയ്ക്കുക

അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

കൈലാസനാഥക്ഷേത്രം

എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ചിത്രശാല

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.