കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു. കോർണിയ ലെൻസ്, ആന്റീരിയർ ചേമ്പർ എന്നിവയോടു കൂടി പ്രകാശത്തെ അപവർത്തനം നടത്തുന്നു. കണ്ണിന്റെ ആകെയുള്ള ഒപ്റ്റിക്കൽ ശക്തിയുടെ മൂന്നിൽ രണ്ടും കോർണ്ണിയവഴിയാണ്.[1][2] മനുഷ്യനിൽ ഏകദേശം 43 ഡയോപ്റ്റർ ആണ് കോർണിയയുടെ അപവർത്തനശക്തി (റിഫ്രാക്ടീവ് പവർ).[3] കോർണിയ ആണ് നമ്മുടെ ഒരു വസ്തുവിൽ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നൽകുന്നത്. ഇതിന്റെ ഫോക്കസ് സ്ഥിരമാണ്. ലെൻസിന്റെ വക്രത, മറ്റുവിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവുമായുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തി വസ്തുവിനെ വ്യക്തമായി കാണത്തക്കതാക്കുന്നു. കോർണിയയുമായി ബന്ധപ്പെട്ട മെഡിക്കൽ പദങ്ങൾ prefix "kerat-" എന്നതിൽനിന്നുമാണ് തുടങ്ങുന്നത്. ഗ്രീക്ക് വാക്കായ  Greek word κέρας, horn ൽ നിന്നാണ് ഇതുണ്ടായത്.

ഘടന

മയലിൻഉറയില്ലാത്ത നാഡീഅറ്റങ്ങളാണ് കോർണിയയ്ക്കുള്ളത് എന്നതിനാൽ ഇവ വളരെ പ്രതികരണശേഷിയുള്ളതാണ്. സ്പർശനം, താപം, രാസവസ്തുക്കൾ ഇവയോട് കോർണിയ വളരെവേഗം പ്രതികരിക്കും. കോർണിയയിൽ ഒരു സ്പർശനമേറ്റാൽ അപ്പോഴെ കൺപോളകൾ സ്വമെധയാ അടഞ്ഞുപോകും. സുതാര്യതയ്ക്കു പ്രാധാന്യം നൽകിയിരിക്കുന്നതിനാൽ കോർണിയയിലൂടെ രക്തക്കുഴലുകൾ കടന്നുപോകുന്നില്ല. പകരം, ഓക്സിജൻ കണ്ണുനീരിൽ അലിഞ്ഞ് കോർണ്ണിയായിലേയ്ക്ക് കടക്കുന്നു. അങ്ങനെ കോർനിയ ആരോഗ്യത്തോടെയിരിക്കുന്നു.[4] ഇതുപോലെതന്നെ, പോഷകവസ്തുക്കൾ കണ്ണുനീരിലൂടെ കോർണിയയുടെ പുറമ്പാളിലകളിലെത്തുന്നു. അതുപോലെ അക്വസ് ഹൂമറിലൂടെ കോർണിയയുടെ അകംഭാഗത്തും പോഷകം ലഭിക്കുന്നു. നാഡീകോശങ്ങൾ ന്യൂറോട്രോഫിനുകൾ എത്തിക്കുന്നു. മനുഷ്യനിൽ, കോർണിയയ്ക്ക് 11.5 mm വ്യാസവും മദ്ധ്യഭാഗത്ത് 0.5–0.6 mm കനവും അരികുവശത്ത് 0.6–0.8 mm കനവുമുണ്ട്. ഇതിന്റെ സുതാര്യത, രക്തക്കുഴലിന്റെ അസാന്നിദ്ധ്യം, ഇതിലുള്ള വളർച്ചയെത്താത്ത പ്രതിരോധകോശങ്ങൾ, പ്രതിരോധത്തിനുള്ള പ്രത്യേക പരിഗണന എന്നിവ കോർണിയയെ വളരെ പ്രത്യേകതകളുള്ള ഒരു കലയായി മാറ്റിയിരിക്കുന്നു.


സസ്തനികളുടെ കോർണിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജലത്തിൽ ലയിക്കുന്ന മാംസ്യം ആൽബുമിൻ ആണ്.[5]

മനുസ്യരിലെ കോർണിയ കോർണിയൽ ലിമ്പസ് വഴി സ്ക്ലീറയുടെ അതിരുകാക്കുന്നു.[6]

Thumb
കോർണിയ - ലയറുകൾ

ഇതും കാണൂ

  • Corneal pachymetry
  • Corneal reflex
  • Corneal tattooing
  • Corneal topography
  • Eye disease
  • List of keratins expressed in the human integumentary system

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.