കൊണ്ടാക്റ്റ് ലെൻസ്
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
കണ്ണിന്റെ ഉപരിതലത്തിൽ നേരിട്ട് ഘടിപ്പിക്കുന്ന ലെൻസാണ് കൊണ്ടാക്റ്റ് ലെൻസ്. CL എന്നും വെറും contacts എന്നും ചുരുക്കി പറയാറുണ്ട്.
കാഴ്ച ന്യൂനതകൾ പരിഹരിക്കാനോ, മുഖഭംഗിക്കോ ആണ് കൊണ്ടാക്റ്റുകൾ ഉപയാഗിക്കാറുള്ളത്. കണ്ണട ധരിക്കാൻ താല്പര്യമില്ലാത്തവരും , കണ്ണിന്റെ നിറവും, രൂപഭാവവും മാറ്റാൻ അഗ്രഹിക്കുന്നവരും കൊണ്ടാക്റ്റുകൾ ഉപയോഗിക്കുന്നു.
പരമ്പരാഗത കണ്ണടകളെ അപേക്ഷിച്ച് കൊണ്ടാക്റ്റുകളുടെ മെച്ചം ഇവയാണ്:
*കണ്ണടയുടെ ലെൻസും, കണ്ണും തമ്മിലുള്ള അകലം ഫോക്കസ്സിൽ വ്യതിയാനം ഉണ്ടാക്കുന്നു.ഇത് കൊണ്ടാക്റ്റുകളിൽ ഒഴിവായി കിട്ടുന്നു.
*ചുറ്റുകാഴ്ച (peripheral vision) കുറച്ച് നഷ്ടപ്പെടുത്തുവയാണ് പലപ്പോഴും പരമ്പരഗത കണ്ണടകൾ.ഈ നഷ്ടം കൊണ്ടാക്റ്റുകൾക്ക് സംഭവിക്കുന്നില്ല. കണ്ണിന്റെ ചലനത്തോടൊപ്പം ലെൻസും ചലിക്കുന്നതിനാൽ ചുറ്റുമുള്ള കാഴ്ച നഷ്ടപ്പെടുന്നില്ല.
*ഉഷ്ണവും ശൈത്യവും മഴയും കാരണം ചില്ലുമൂടൽ (fogging) കൊണ്ടാക്ടറ്റ് ലെൻസിനില്ല. വിയർപ്പ് ഒട്ടുന്ന പ്രശ്നമില്ലാത്തതിനാൽ കളിക്കളത്തിലും മറ്റും സുഗമമായി ഉപയോഗിക്കാം,ചാടുമ്പോഴും ഓടുമ്പോഴും ഇളകില്ല
*കൂളിംഗ് ഗ്ലാസ്സ് ധരിക്കാനും നീന്തൽ കണ്ണട (goggles) ധരിക്കാനും കൊണ്ടാക്ടറ്റുകൾ തടസ്സമാവുന്നില്ല.മേക്കപ്പിനു തടസ്സ്മോ മറയോ ആവുന്നില്ല
*മുഖത്തിനും കാതിനും അധികപറ്റെന്ന് തോന്നിക്കുന്ന ഭാരവും ചുമന്നുകൊണ്ട് നടക്കേണ്ടി വരുന്നില്ല.
*ഫ്രൈമും ലൻസും ഇടയ്ക്കിടെ ലൂസും ടൈറ്റും ആക്കേണ്ടിവരുന്നത് ഒഴിവാകുന്നു
*വസ്ത്രധാരണത്തിനനുസരിച്ചും സന്ദർഭത്തിനനുസരിച്ചും യോജിക്കുന്ന ഫ്രൈം എന്ന ചിന്ത വേണ്ട. കൊണ്ടാക്റ്റുകൾ ധരിച്ചിരിക്കുന്നത് ആരും അറിയാറില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.