ക്ലോഡിയ കാർഡിനെൽ

ഇറ്റലിയൻ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia

ക്ലോഡിയ കാർഡിനെൽ

ക്ലോഡിയ കാർഡിനെൽ (ജനനം: 1938 ഏപ്രിൽ 15)1960 കളിലും 1970 കളിലും ഏറെ പ്രശസ്തി നേടിയ യൂറോപ്യൻ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇറ്റാലിയൻ ടുണീഷ്യൻ സിനിമ അഭിനേത്രിയായാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമായും ഇറ്റാലിയൻ അല്ലെങ്കിൽ ഫ്രഞ്ച്, മാത്രമല്ല നിരവധി ഇംഗ്ലീഷ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

Thumb
Claudia Cardinale filming The Pink Panther (1963)

ജനിച്ചതും വളർന്നതും ടുണീസിന്റെ അയൽ‌പ്രദേശമായ ലാ ഗൌലെറ്റെയിൽ ആയിരുന്നു. 1959-ൽ മോസ്റ്റ് ബ്യൂട്ടിഫുൾ ഇറ്റാലിയൻ ഗേൾ ഇൻ ടുണീഷ്യ മത്സരത്തിൽ കാർഡിനെൽ കിരീടം നേടിയിരുന്നു. ഇറ്റലിയിലേക്കുള്ള ഒരു യാത്രയായിരുന്നു സമ്മാനം. അത് വേഗം ഫിലിം കരാറുകളിലേക്ക് നയിച്ചു. എല്ലാറ്റിനുമുപരിയായി വർഷങ്ങളോളം അവളുടെ വഴികാട്ടിയും കാർഡിനാളിനെ വിവാഹം കഴിക്കുകയും ചെയ്ത ഫ്രാങ്കോ ക്രിസ്റ്റൽഡിയെ കണ്ടുമുട്ടുകയും ചെയ്തു.1958-ൽ ഗോഹയിൽ ഉമർ ഷെരീഫുമായി ഒരു ചെറിയ വേഷം അരങ്ങേറ്റം ചെയ്ത ശേഷം റോകോ ആന്റ് ഹിസ് ബ്രദേഴ്സ് (1960), ഗേൾ വിത്ത് എ സ്യൂട്ട്കേസ് (1961), ദ ലെപേർഡ് (1963), കാർടൗക് (1963), ഫെലിനിയുടെ(1963) എന്നീ പ്രശസ്ത സിനിമകളിൽ അഭിനയിച്ചതിലൂടെ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി കാർഡിനേൽ മാറി. [a]1963-ൽ ഡേവിഡ് നിവെൻ എന്ന നടനോടൊപ്പം ദ പിങ്ക് പാന്തർ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതിലൂടെ കാർഡിനെൽ അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധയായി. ബ്ലൈൻഡ്ഫോൾഡ് (1965), ലോസ്റ്റ് കമാൻഡ് (1966), ദി പ്രൊഫഷണൽസ് (1966), ദി ഹെൽ വിത്ത് ഹീറോസ് (1968), സെർജിയോ ലിയോണിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ് (1968), തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. സംയുക്ത യുഎസ്-ഇറ്റാലിയൻ നിർമ്മാണത്തിൽ, മുൻ വേശ്യയായി അഭിനയിച്ചതിന് പ്രശംസ ലഭിച്ചിരുന്നു. ഇതിൽ ജെയിസൺ റോബർട്ട്സ്, ചാൾസ് ബ്രോൺസൺ, ഹെൻറി ഫോണ്ട എന്നീ അഭിനേതാക്കളോടൊപ്പമാണ് അഭിനയിച്ചത്.

Thumb
Cardinale in Il bell'Antonio (1960)
Thumb
Cardinale in Girl with a Suitcase (1961)
Thumb
Cardinale with Burt Lancaster and Alain Delon in The Leopard (1963)
Thumb
Cardinale in Nell'anno del Signore (1969)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.