ചുസോവയ നദി

From Wikipedia, the free encyclopedia

ചുസോവയ നദിmap

പെർം ക്രായ്, സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റ്, റഷ്യയിലെ ചെല്യാബിൻസ്ക് ഒബ്ലാസ്റ്റ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ചുസോവയ നദി. കാമ നദിയുടെ പോഷകനദിയായ ഇത് വോൾഗ നദിയുടെയും കൈവഴിയാണ്. ഇത് കാംസ്കി റിസർവോയറിലെ ചുസോവ്സ്കോയ് കോവിലേക്ക് ഒഴുകുന്നു. ഏഷ്യയിലെ യുറൽ പർവ്വതനിരകളുടെ കിഴക്കൻ ചരിവുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. പർവ്വതങ്ങൾ മുറിച്ചുകടന്ന് യൂറോപ്പിലെ പടിഞ്ഞാറൻ ചരിവുകളിലാണ് ഇവ ഒഴുകുന്നത്.[1]ചുസോവയ നദി ജലസ്രോതസ്സായി വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ചും, 37 ചതുരശ്ര കിലോമീറ്റർ (14 ചതുരശ്ര മൈൽ) വോൾചിഖിൻസ്കി റിസർവോയറിൽ നിന്ന് പ്രധാന നഗരമായ യെക്കാറ്റെറിൻബർഗിലേക്ക് വിതരണം ചെയ്യുന്നതിനായി വെർഖ്‌നിസെറ്റ്സ്കി റിസർവോയറിലേക്ക് വെള്ളം കൊണ്ടുപോകുന്നു. പതിനഞ്ച് ചെറിയ ജലസംഭരണികൾ നദിയുടെ 150 ഓളം പോഷകനദികളിലായി വ്യാപിച്ചിരിക്കുന്നു.

വസ്തുതകൾ ചുസോവയ നദി, Country ...
ചുസോവയ നദി
Thumb
View of the river in the 1910s. Maksimovsky rock.
Thumb
CountryRussia
Physical characteristics
പ്രധാന സ്രോതസ്സ്Central Ural
356 m (1,168 ft)
നദീമുഖംKamsky Reservoir
108.5 m (356 ft)
നീളം592 km (368 mi)
Discharge
  • Average rate:
    222 m3/s (7,800 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി23,000 km2 (8,900 sq mi)
അടയ്ക്കുക

ചുസോവയയിൽ നിരവധി ലോഹങ്ങളുടെയും, കൽക്കരി ഖനികളുമുണ്ട്. പടിഞ്ഞാറൻ റഷ്യയിലേക്ക് അവയുടെ ഉത്പാദനം എത്തിക്കാൻ നദിയെ വളരെയധികം ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റെയിൽ‌വേയുടെ വികസനം നടന്നതോടെ വ്യാവസായിക നാവിഗേഷൻ ഏതാണ്ട് നിർത്തി. നദിയിൽ അവശേഷിക്കുന്ന പ്രധാന തുറമുഖമാണ് ചുസോവോയ്.

കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന നൂറുകണക്കിന് വലിയ പാറകൾക്ക് ചുസോവയ നദി പ്രസിദ്ധമാണ്. ഈ പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമാണ്. മഞ്ഞുരുകുമ്പോൾ പാറകൾ ബോട്ടുകൾക്ക് വളരെയധികം അപകടമുണ്ടാക്കുന്നു. സാധാരണയായി അവയെ ബോയിറ്റ്സി (бойцы, ലിറ്റ് പോരാളികൾ) എന്ന് വിളിക്കുന്നു. അവയിൽ പലതിനും തനതായ ഓരോ പേരുകളുണ്ട്. അവയെ പ്രകൃതി സ്മാരകങ്ങളായി സംസ്ഥാനം സംരക്ഷിക്കുന്നു.

ഹൈഡ്രോഗ്രാഫി

ചുസോവയ നദിയുടെ തടത്തിൽ 23,000 ചതുരശ്ര കിലോമീറ്റർ (8,900 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. ശരാശരി 356 മീറ്റർ (1,168 അടി) ഉയരമുണ്ട്. നദി 592 കിലോമീറ്റർ (368 മൈൽ) നീളവും[2] (മറ്റ് സ്രോതസ്സുകൾ അനുസരിച്ച് 777 കിലോമീറ്റർ[1]), ശരാശരി ഉയരം ഗ്രേഡിയന്റ് 0.4 മീ / കിലോമീറ്ററും ആണ്. ഇതിന് രണ്ട് ഉറവിടങ്ങളുണ്ട്. പോളുഡെന്നയ ചുസോവയ, വെസ്റ്റേൺ (സപദനയ) ചുസോവയ. ചെലിയാബിൻസ്ക് ഒബ്ലാസ്റ്റിന്റെ വടക്ക് ഭാഗത്തുള്ള ഒരു ചതുപ്പ് പ്രദേശത്താണ് ആദ്യത്തേത് ഉത്ഭവിച്ച് വടക്കോട്ട് ഒഴുകുന്നത്. 45 കിലോമീറ്ററിനു (28 മൈൽ) ശേഷം, പടിഞ്ഞാറൻ ചുസോവയയുമായി ലയിക്കുന്നു. ഇത് ഉഫാലി പർവ്വതശിഖരത്തിൽ ആരംഭിക്കുന്നു. യുറാൽ പർവതനിരകളുടെ കിഴക്കൻ ചരിവിൽ നദി 150 കിലോമീറ്റർ (93 മൈൽ) ഒഴുകുന്നു. ഇവിടെ അതിന്റെ വീതി 10 മുതൽ 13 മീറ്റർ വരെയാണ് (33 മുതൽ 43 അടി വരെ). അരുവിയിലെ ഒഴുക്കിനെതിരായ പ്രവാഹത്തിൽ ചുസോവയ നിരവധി പോഷകനദികൾ സ്വീകരിക്കുകയും തീരങ്ങളിൽ സ്ഫടിക ഷെയ്ലിന്റെ തള്ളൽ കാണപ്പെടുകയും ചെയ്യുന്നു. അവ ആഗ്നേയശില, അവസാദശില എന്നിവയുടെ പ്രവർത്തനത്തിലൂടെ രൂപം കൊള്ളുന്നവയാണ്.

മധ്യഭാഗത്ത്, നദീതീരങ്ങളിൽ മലയിടുക്ക് പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു. ഇവിടെ നിരവധി താഴ്ന്ന പർവതനിരകളിലൂടെ നദി ഒഴുകുന്നു. ഇത് നദീതീരത്തിന് മുകളിൽ ബോയിറ്റ്സി എന്ന് വിളിക്കപ്പെടുന്ന പാറകളാണ്. അവയിൽ 200 ഓളം മധ്യത്തിൽവരെയെത്തുന്നു. ഇതിനെ 50 ഓളം പ്രകൃതി സ്മാരകങ്ങളായി സംസ്ഥാനം സംരക്ഷിക്കുന്നു. ബോയിറ്റ്സി അവസാദങ്ങൾ കൊണ്ട് ഉത്ഭവിച്ചവയാണ്. അവ ചുണ്ണാമ്പുകല്ലിൽ നിന്നും അപൂർവ്വമായി ഡോളമൈറ്റ്, ആൻ‌ഹൈഡ്രൈറ്റ്, ഷെയ്ൽ എന്നിവയിൽ നിന്നാണ് നിർമ്മിക്കുന്നത്. അവ വെള്ളത്തിന് മുകളിൽ 10 മുതൽ 115 മീറ്റർ വരെ (33 മുതൽ 377 അടി വരെ) ഉയർന്ന് 30 മുതൽ 1,500 മീറ്റർ വരെ (100 മുതൽ 4,920 അടി വരെ) നീളുന്നു. [1] ചുണ്ണാമ്പുകല്ല് പലപ്പോഴും പ്രത്യേക രൂപങ്ങൾ സൃഷ്ടിക്കുന്നു. കാർസ്റ്റ് പ്രക്രിയകൾ ഈ പ്രദേശത്ത് നിരവധി ഗുഹകളും ഗ്രോട്ടോകളും സൃഷ്ടിച്ചു. 70 ഓളം ദ്രുതധാര സ്വഭാവമുള്ള ഇവിടത്തെ നദിയുടെ ഉയരം 280 കിലോമീറ്റർ (170 മൈൽ) നീളത്തിൽ 120 മീറ്റർ (390 അടി) കുറയുന്നു. വലിയ പാറകൾ ചിലപ്പോൾ ജലത്തിന്റെ ഉപരിതലത്തിന് മുകളിലൂടെ നീണ്ടുനിൽക്കുന്നു. ഇവിടെ 120 മുതൽ 140 മീറ്റർ വരെ (390 മുതൽ 460 അടി വരെ) വിസ്താരം കൂടുന്ന നദി, പർവ്വതനിരകൾ മറികടന്ന് നിരവധി ലൂപ്പുകൾ സൃഷ്ടിക്കുന്നു. ഉറ്റ്കിൻസ്കോയ് അധിവാസപ്രദേശത്തിന് സമീപമുള്ള ഒരു ലൂപ്പിന് 5 കിലോമീറ്റർ (3 മൈൽ) വ്യാസമുണ്ട്. ഇത് മിക്കവാറും അടഞ്ഞ ലൂപ്പാണ്.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.