ഇന്ത്യൻ കാടുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വയിനം മാനാണ് ചിങ്കാരമാൻ. ഇന്ത്യൻ ഗസൽ എന്നും ഇതറിയപ്പെടുന്നു. കൃഷ്ണമൃഗത്തോട് ഏറെ സാദൃശ്യമുള്ളവയാണിവ. ചിങ്കാരികൾ പൊതുവെ നാണം കുണുങ്ങികളാണ്. മാൻ വർഗ്ഗത്തിൽ ഏറ്റവും ഭയം പ്രകടിപ്പിക്കുന്ന മാനുകളിൽ ഒന്നാണിവ. അതിനാൽ ചിങ്കാരി മാനുകളെ വനത്തോടുചേർന്ന നാട്ടിൻപ്രദേശത്തെ ഗ്രാമപ്രദേശത്തോ കണ്ടെത്തുക വിഷമകരമാണ്. പ്രത്യേകിച്ച് ആളനക്കമുള്ള സ്ഥലത്ത് ഇവ പ്രത്യക്ഷപ്പെടുകയില്ല.
ചിങ്കാരമാൻ Indian Gazelle | |
---|---|
Chinkara in the Gir forest, Gujarat | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Antilopinae |
Genus: | Gazella |
Species: | G. bennettii |
Binomial name | |
Gazella bennettii (Sykes, 1831) | |
ശരീരപ്രത്യേകതകൾ
ചെമ്പുനിറമാണ് ശരീരത്തിന്. വനത്തിലെ പുൽമേടുകളിലോ മലഞ്ചരിവിലോ ഇവയെ കൂട്ടമായി കാണപ്പെടുന്നു. ഒരു സംഘത്തിൽ 5 മുതൽ 10 വരെ മാനുകളെ കാണാറുണ്ട്. പെൺമാനുകളാണ് കൂടുതലും. ചിങ്കാരമാനുകൾ പുല്ലും ഇലകളും പഴങ്ങളും ധാരാളം ഭക്ഷിക്കാറുണ്ട്. ഇവ വെള്ളം കുടിക്കുന്നത് വല്ലപ്പോഴുമാണ്. അതിനാൽ നീർച്ചാലുകളിൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.