From Wikipedia, the free encyclopedia
ചൈനീസ് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണ് ചൈനീസ് അക്ഷരങ്ങൾ. ചൈനക്കാർ ഹൻസി[1] (ഹാൻ അക്ഷരം) എന്നും ഇതിനെ വിളിക്കുന്നു. ജാപ്പനീസ്കാർ കാഞ്ജി എന്നും കൊറിയക്കാർ ഹൻജ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി[2][3] തുടർന്നുപോകുന്ന ലിപിയും ഇതാണ്. വെങ്കലയുഗം മുതലാണ് ഈ അക്ഷരക്രമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ ഭാഷകളിൽ ഈ ലിപി ഉപയോഗിച്ചു പോരുന്നു.
ചൈനീസ് | |
---|---|
തരം | ലോഗോഗ്രാഫിക്ക്
|
ഭാഷകൾ | ചൈനീസ്, ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ് |
കാലയളവ് | ചൈനീസ് വെങ്കല കാലഘട്ടം മുതൽ ഇന്നുവരെ |
Parent systems | ഒറാക്കിൾ ബോൺ ലിപി
|
ദിശ | Left-to-right |
ISO 15924 | Hani, 500 |
Unicode alias | Han |
ജിയാഹു (ഉദ്ദേശം ബി.സി 6500) ഉൾപ്പെടെയുള്ള നവീനശിലായുഗ കേന്ദ്രങ്ങളിൽ എഴുതിയ ഗ്രാഫുകളും ചിത്രങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബി.സി. ആറാം സഹസ്രാബ്ദത്തിലെ ഡാഡിവാൻ, ഡാമൈഡി എന്നീ കേന്ദ്രങ്ങൾ, ബി.സി. അഞ്ചാം സഹസ്രാബ്ദത്തിലെ ബാൻപോ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ഇത്തരം കണ്ടുപിടിത്തങ്ങൾക്കൊപ്പം വരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ചൈനീസ് ലിപി ആയിരക്കണക്കിനു വർഷം പഴക്കമുള്ളതാണെന്ന അവകാശവാദങ്ങളോടു കൂടിയതാണ്.[4][5] പക്ഷേ ഇത്തരം ലിഖിതങ്ങൾ ഒറ്റയ്ക്കു പ്രത്യക്ഷപ്പെടുന്നതുകൊണ്ടു ഏതവസരത്തിലാണ് ഉപയോഗിക്കപ്പെട്ടതെന്ന ധാരണയില്ലാത്തതുകൊണ്ടും ഇവ വളരെ വികൃതമായതും ലളിതമായതുമായ രീതിയിൽ തയ്യാറാക്കപ്പെട്ടവയായതുകൊണ്ടും ക്വി സിഗൂയിയുടെ അഭിപ്രായത്തിൽ "ഇവ എഴുത്തായിരുന്നു എന്നതിനും ഇവ ഷാങ്ക് രാജവംശത്തിലെ ചൈനീസ് ലിപികളുടെ പൂർവ്വിക ലിപിയായിരുന്നു എന്നതിനും ഒരു തെളിവുമില്ല."[6] പക്ഷേ മഞ്ഞ നദിയുടെ താഴ്വരയിൽ ഇത്തരം രൂപങ്ങൾ നവീനശിലായുഗം മുതൽ ഷാങ്ക് രാജവംശം വരെയുള്ള കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളാണിവ.[5]
Seamless Wikipedia browsing. On steroids.