വി. പി. സിംഗ്, ചന്ദ്ര ശേഖർ എന്നിവരുടെ സർക്കാരുകളിൽ 1989 മുതൽ 1991 വരെ ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായിരുന്ന ഹരിയാനയിൽ നിന്നുള്ള ജനതാപാർട്ടി നേതാവായിരുന്നു ചൗധരി ദേവി ലാൽ. (ജീവിതകാലം : 25 സെപ്റ്റംബർ 1914 - 6 ഏപ്രിൽ 2001) [1][2] തൗ (അമ്മാവൻ) എന്നും അറിയപ്പെടുന്ന ലാൽ, ഹരിയാന സംസ്ഥാനത്ത് നിന്ന് കർഷക നേതാവായി ഉയർന്നു. രണ്ട് തവണ (1977-79, 1987-89) ഹരിയാന മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

വസ്തുതകൾ ചൗധരി ദേവിലാൽ, രാജ്യസഭാംഗം ...
ചൗധരി ദേവിലാൽ
Thumb
രാജ്യസഭാംഗം
ഓഫീസിൽ
1998-2001
ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
ഓഫീസിൽ
1989-1991
മുൻഗാമിയശ്വന്തറാവു ചവാൻ
പിൻഗാമിഎൽ.കെ.അദ്വാനി
ഹരിയാന മുഖ്യമന്ത്രി
ഓഫീസിൽ
1987-1989, 1977-1979
മുൻഗാമിബൻസിലാൽ
പിൻഗാമിഓം പ്രകാശ് ചൗട്ടാല
ലോക്സഭാംഗം
ഓഫീസിൽ
1989, 1980
മണ്ഡലംസിക്കാർ & റോത്തക്(1989), സോനെപട്ട്(1980)
വ്യക്തിഗത വിവരങ്ങൾ
ജനനം1914 സെപ്റ്റംബർ 25
തേജ്ഖേര ഗ്രാമം, സിർസ, ഹരിയാന
മരണംഏപ്രിൽ 6, 2001(2001-04-06) (പ്രായം 86)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷി
  • ഐ.എൻ.എൽ.ഡി(1996-2001),
  • സമാജ്വാദി ജനത പാർട്ടി(1990-1996),
  • ജനതാദൾ(1988-1990),
  • ജനത പാർട്ടി(1977-1987),
  • സ്വതന്ത്രൻ(1971-1977),
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്(1971-വരെ)
പങ്കാളിഹർകി ദേവി
കുട്ടികൾ4
As of 18 സെപ്റ്റംബർ, 2022
ഉറവിടം: ഐലവ്ഇന്ത്യ.കോം
അടയ്ക്കുക

ജീവിതരേഖ

ഹരിയാനയിൽ സിർസ ജില്ലയിലെ തേജ് ഖേര ഗ്രാമത്തിൽ ലേഖ്റാം സിംഗിനെയും ശകുന ദേവിയുടേയും മകനായി 1914 സെപ്റ്റംബർ 25ന് ജനിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോൺഗ്രസ് ഓഫീസിൽ വച്ച് അറസ്റ്റിലായതിനെ തുടർന്ന് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ചേർന്നു.

രാഷ്ട്രീയ ജീവിതം

ഒരു കർഷകനായി ജീവിതമാരംഭിച്ച ദേവിലാൽ പിന്നീട് രാഷ്ട്രീയ നേതാവായി ഉയരുകയായിരുന്നു. 1952-ൽ ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബിൽ നിന്ന് വേർപെട്ട ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് 1966-ൽ ഹരിയാന സംസ്ഥാനം രൂപീകൃതമായത്.

ഹരിയാന സംസ്ഥാന രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് ദേവി ലാൽ. 1971 വരെ കോൺഗ്രസ് അംഗമായിരുന്ന ദേവി ലാൽ പിന്നീട് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പിന്നീട് ജനതപാർട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ജനത പാർട്ടി നേതാവായി മാറുകയുമായിരുന്നു.

1972-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബൻസി ലാലിനോടും ഭജൻലാലിനോടും അവരുടെ മണ്ഡലങ്ങളായ ടോഷത്തിലും ആദംപൂരിലും നേരിട്ട് സ്വതന്ത്രനായി മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.

1975-ലെ അടിയന്തരാവസ്ഥയിൽ ഒരു വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം 1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭാട്ടുകലാൻ മണ്ഡലത്തിൽ നിന്ന് ജനത ടിക്കറ്റിൽ നിയമസഭാംഗമായി. ആ തിരഞ്ഞെടുപ്പിൽ ജനത പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ആദ്യമായി ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സോനെപട്ടിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായെങ്കിലും 1982-ൽ ലോക്ദൾ രൂപീകരിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ മടങ്ങിയെത്തി. 1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും ആ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ബിജെപി പിന്തുണച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു.

1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സോനെപട്ടിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 85 സീറ്റും നേടി ദേവിലാൽ അധികാരം പിടിച്ചു. 1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കറിൽ നിന്നും ഹരിയാനയിലെ റോത്തക്കിൽ നിന്നും മത്സരിച്ച ദേവിലാലിന് രണ്ട് മണ്ഡലത്തിൽ നിന്നും ജയിക്കാൻ കഴിഞ്ഞു.

1989-ൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം മകൻ ഓം പ്രകാശിന് കൈമാറി സാംസ്ഥാന രാഷ്ട്രീയം വിട്ട് കേന്ദ്രത്തിലെ വി.പി.സിംഗ് മന്ത്രിസഭയിലെ ഉപ-പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വി.പി.സിംഗ് രാജിവച്ചതോടെ ചന്ദ്രശേഖർ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1991-ലെ ചന്ദ്രശേഖർ മന്ത്രിസഭയിലും ഉപ-പ്രധാനമന്ത്രിയായിരുന്നു ദേവിലാൽ.

1991, 1996, 1998 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ റോത്തക്കിൽ നിന്ന് പാർലമെൻ്റിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1998 മുതൽ 2001 വരെ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 1952 : പഞ്ചാബ് നിയമസഭാംഗം, (1)
  • 1956 : പഞ്ചാബ് പി.സി.സി പ്രസിഡൻ്റ്
  • 1958 : പഞ്ചാബ് നിയമസഭാംഗം, (2)
  • 1966 : ഹരിയാന സംസ്ഥാന രൂപീകരണം
  • 1971 : കോൺഗ്രസ് വിട്ടു
  • 1972 : സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
  • 1974 : നിയമസഭാംഗം, റോരി (3)
  • 1975-1977 : അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ
  • 1977 : ഹരിയാന നിയമസഭാംഗം, ഭാട്ടു കലൻ (4)
  • 1977-1979 : ഹരിയാന മുഖ്യമന്ത്രി
  • 1980 : ലോക്സഭാംഗം, സോനെപട്ട്
  • 1982 : നിയമസഭാംഗം, മേഹം (5)
  • 1982 : ലോക്ദൾ രൂപീകരണം
  • 1984 : സോനെപട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 1985 : നിയമസഭാംഗം, മേഹം (6)
  • 1987 : നിയമസഭാംഗം, മേഹം (7)
  • 1987-1989 : ഹരിയാന മുഖ്യമന്ത്രി
  • 1989 : ലോക്സഭാംഗം, സിക്കർ & റോത്തക്ക്
  • 1989-1991 : ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
  • 1998-2001 : രാജ്യസഭാംഗം

സ്വകാര്യ ജീവിതം

  • ഭാര്യ : ഹർകി ദേവി
  • മക്കൾ
  • ഓം പ്രകാശ്
  • പ്രതാപ് സിംഗ്
  • രഞ്ജിത്ത് സിംഗ്
  • ജഗദീഷ് ചന്ദ്[3]

മരണം

2001 ഏപ്രിൽ ആറിന് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. യമുന നദിയുടെ തീരത്ത് സംഘർഷ് സ്ഥൽ എന്ന ശാന്തികവാടത്തിൽ സംസ്കരിച്ചു.[4]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.