മദ്ധ്യ ജാവ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മദ്ധ്യ ജാവ, ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ജാവ ദ്വീപിന്റെ മദ്ധ്യഭാഗത്തായായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ ഭരണ തലസ്ഥാനം സെമാരാംഗ് ആണ്. ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 32,800.69 ചതുരശ്ര കിലോമീറ്ററാണ്. ഇത് മുഴുവൻ ജാവയുടെ ഏകദേശം നാലിലൊന്ന് പ്രദേശം ഉൾപ്പെടുന്നതാണ്.
മദ്ധ്യ ജാവ Jawa Tengah | |||||||||
---|---|---|---|---|---|---|---|---|---|
Province | |||||||||
Other transcription(s) | |||||||||
• Javanese | ꦗꦮꦠꦼꦔꦃ | ||||||||
Clockwise, from top left : Borobudur, Mangkunegaran Palace, Village in the Dieng Plateau, Serayu River, Karimunjava, Fishermen on Rawa Pening, Rice paddy with Mount Merapi and Mount Merbabu in the background | |||||||||
| |||||||||
Motto(s): ꦥꦿꦱꦺꦠꦾꦈꦭꦃꦱꦏ꧀ꦠꦶꦨꦏ꧀ꦠꦶꦥꦿꦗ (Javanese) (meaning: A vow of devotion with all might to the country) | |||||||||
Location of Central Java in Indonesia | |||||||||
Coordinates: 7°30′S 110°00′E | |||||||||
Country | ഇന്തോനേഷ്യ | ||||||||
Established | August 15, 1950 | ||||||||
Capital | Semarang | ||||||||
• ഭരണസമിതി | Central Java Regional Government | ||||||||
• Governor | Ganjar Pranowo (PDI-P) | ||||||||
• Vice Governor | Heru Sudjatmoko | ||||||||
• ആകെ | 32,800.69 ച.കി.മീ.(12,664.42 ച മൈ) | ||||||||
ഉയരത്തിലുള്ള സ്ഥലം | 3,428 മീ(11,247 അടി) | ||||||||
(2017)[1] | |||||||||
• ആകെ | 3,42,57,900 | ||||||||
• റാങ്ക് | 3rd | ||||||||
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,700/ച മൈ) | ||||||||
• Ethnic groups | Javanese (98%), Chinese (1%) Indians (0.5%) | ||||||||
• Religion | Islam 95.74%, Christianity 4.95%, Hinduism 0.05%, Buddhism 0.22%, Confucianism 0.03%, and Kejawen | ||||||||
• Languages | Indonesian (official) Javanese (native) | ||||||||
സമയമേഖല | UTC+7 (Indonesia Western Time) | ||||||||
Postcodes | 50xxx, 51xxx, 52xxx | ||||||||
Area codes | (62)2xx | ||||||||
ISO കോഡ് | ID-JT | ||||||||
Vehicle sign | AA, AD, K, G, H, R | ||||||||
GRP per capita | US$ 2,326 | ||||||||
GRP rank | 25th | ||||||||
HDI | 0.700(High) | ||||||||
HDI rank | 12th | ||||||||
Largest city by area | Semarang – 373.78 ച. �കിലോ�ീ. (144.32 ച മൈ) | ||||||||
Largest city by population | Semarang – (1,555,984 – 2010) | ||||||||
Largest regency by area | Cilacap Regency – 2,124.47 ച. �കിലോ�ീ. (820.26 ച മൈ) | ||||||||
Largest regency by population | Brebes Regency – (1,733,869 – 2010) | ||||||||
വെബ്സൈറ്റ് | Government official site |
2015 സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 33,753,023 ആയിരുന്നു. പടിഞ്ഞാറൻ ജാവ, കിഴക്കൻ ജാവ എന്നിവ കഴിഞ്ഞാൾ ജാവയിലേയും ഇന്തോനേഷ്യയിലേയും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയാണിത്. സവിശേഷ പ്രവിശ്യയും നഗരവുമായ യോഗ്യകർത്തയോടൊപ്പം മദ്ധ്യ ജാവയും കൂടി ഉൾപ്പെടുന്ന ഒരു സാംസ്കാരിക ആശയകേന്ദ്രമാണ് മദ്ധ്യ ജാവ. എന്നിരുന്നാലും ഇന്തോനേഷ്യൻ സ്വാതന്ത്ര്യം മുതൽ ഭരണപരമായി, നഗരവും അതിന്റെ ചുറ്റുപാടുമുള്ള റീജൻസികളും ഒരു വേർതിരിക്കപ്പെട്ട പ്രത്യക മേഖലയായി രൂപീകരിക്കപ്പെട്ടിരിക്കുകയും (പ്രവിശ്യകൾക്കു തുല്യം) വെവ്വേറെയായി ഭരണം നിർവ്വഹണം നടത്തുകയും ചെയ്യുന്നു.
ജാവ ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മദ്ധ്യ ജാവ പ്രവിശ്യയുടെ അതിരുകൾ പടിഞ്ഞാറൻ ജാവ, കിഴക്കൻ ജാവ പ്രവിശ്യകളാണ്. ഇതിന്റെ തെക്കൻ മേഖലയുടെ ഒരു ചെറിയ ഭാഗം യോഗ്യകർത്ത സ്പെഷ്യൽ പ്രവിശ്യയാണ്. തെക്കൻ മേഖലയിലെ ഒരു ചെറിയ ഭാഗം യോഗാഘാത സ്പെഷ്യൽ റീജിയൺ പ്രവിശ്യയാണ്. ഇത് മദ്ധ്യ ജാവ പ്രവിശ്യയുടെ കരപ്രദേശത്താൽ പൂർണ്ണമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു. തീരത്തുനിന്നകലെ വടക്കു ദിശയിലുളള കരിമൺ ജാവ ദ്വീപുകൾ, തെക്കുപടിഞ്ഞാറുള്ള നുസാക്കാമ്പാങ്കൻ ദ്വീപുകൾ എന്നിവയും മദ്ധ്യ ജാവയിൽ ഉൾപ്പെടുന്നു. വടക്കും തെക്കും ഭാഗങ്ങളിൽ മദ്ധ്യ ജാവ പ്രവിശ്യ ജാവ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയെ അഭിമുഖീരകരിക്കുന്നു. ഉത്തര ജന്മദേശമായ കരിമുൺ ജാവ ദ്വീപുകൾ, തെക്കുപടിഞ്ഞാറൻ നസാകാബൻ എന്നിവിടങ്ങളിലാണ് സെൻട്രൽ ജാവ ഉൾപ്പെടുന്നത്. യോഗ്യതാകർത്ത ചരിത്രപരമായും സാംസ്കാരികമായും മദ്ധ്യ ജാവ മേഖലയുടെ ഭാഗമാണെങ്കിലും ഇപ്പോൾ ഇതൊരും പ്രത്യക ഭരണവിഭാഗമാണ്.
മദ്ധ്യ ജാവയിലെ ശരാശരി താപനില 18 മുതൽ 28 വരെ ഡിഗ്രി സെൽഷ്യസും ആപേക്ഷിക ആർദ്രത 73 മുതൽ 94 ശതമാനം വരെയായി വ്യത്യാസപ്പെടുന്നു.[2] പ്രവിശ്യയുടെ ഏറ്റവും താഴ്ന്ന ഭാഗങ്ങളിൽ ഉയർന്ന തലത്തിലുള്ള ഈർപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഉയർന്ന മലനിരകളിൽ ഇത് ഗണ്യമായി കുറയുന്നു.[3] സാലതിഗയിൽ ഏറ്റവും കൂടിയ ശരാശരി വാർഷികമഴ 3,990 മില്ലീമീറ്ററെന്ന നിലയിൽ 195 മഴ ദിവസങ്ങൾ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [4]മദ്ധ്യ ജാവയുടെ ഭൂമിശാസ്ത്രം ക്രമാനുഗതമായുള്ളതും വടക്കൻ, തെക്കൻ തീരപ്രദേശങ്ങൾക്കു സമീപം താഴ്ന്ന നിരപ്പിലുള്ള ചെറിയ തുണ്ടു നിലങ്ങളും മേഖലയുടെ മദ്ധ്യഭാഗത്തായി പർവ്വതനിരകളുമാണ്. പടിഞ്ഞാറുഭാഗത്ത് മൌണ്ട് സ്ലാമെറ്റ് എന്ന സജീവ സ്ട്രാറ്റോ അഗ്നിപർവ്വതവും കൂടുതൽ കിഴക്കായി ഡിയെങ് പീഠഭൂമിയിലെ ഡിയെങ് അഗ്നിപർവ്വത സമുച്ചയവുമാണുള്ളത്. ഡെയിങിനു തെക്കുകിഴക്കായി, കെഡു സമതലവും ഇതിനു കിഴക്കുവശത്തെ അതിരായി മൌണ്ട് മെരാപ്പി, മൌണ്ട് മെർബാബു എന്നീ ഇരട്ട അഗ്നിപർവ്വതങ്ങളും നിലകൊള്ളുന്നു. സെമെരാങിന് തെക്കുഭാഗത്തായി മൌണ്ട് ഉൻഗരാനും നഗരത്തിന് വടക്കു-കിഴക്കൻ ദിശയിലായി മൌണ്ട് മുരിയ, ജാവയുടെ ഏറ്റവും വടക്കേ അറ്റത്തായും സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത്, കിഴക്കൻ ജാവയുടെ അതിർത്തിക്കു സമീപം മൌണ്ട് ലാവു അതിന്റെ കിഴക്കൻ ചെരിവുകൾ കിഴക്കൻ ജാവ പ്രവിശ്യയിലായി നിലകൊള്ളുന്നു.
അതിന്റെ സജീവ അഗ്നിപർവ്വത ചരിത്രം മൂലം അഗ്നിപർവ്വതത്തിലെ ചാരം മദ്ധ്യ ജാവയെ വളരെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാക്കി മാറ്റുന്നു. തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഗുനുങ് കിദുൾ മേഖല അതിലെ ചുണ്ണാമ്പുകല്ലുകളുടെ ഉയർന്ന സാന്നിദ്ധ്യത്താലും അതിന്റെ സ്ഥാനം ഒരു മഴനിഴൽ പ്രദേശത്തായതിനാലും ഈ മേഖലയൊഴികെയുള്ള പ്രദേശത്ത് നെൽവയലുകൾ വ്യാപിച്ചുകിടക്കുന്നു. ഈ പ്രവിശ്യയിലെ വലിയ നദികൾ പടിഞ്ഞാറു വശത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന സെരായു നദിയും കിഴക്കൻ ജാവയിലേക്ക് ഒഴുകുന്ന സോളോ നദിയുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.