Remove ads
ഇന്ത്യൻ സിനിമയിലെ വസ്ത്രാലങ്കാരികയാണിവർ From Wikipedia, the free encyclopedia
ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന പൂർണ്ണനാമമുള്ള ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ഒരു വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ (മറാഠി : भानु अथैय्या). നൂറോളം ചലച്ചിത്രങ്ങൾക്ക് അവർ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ പുരസ്കാരം നേടിയ വ്യക്തിയും അവരാണ്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്. സത്യേന്ദ്ര അതയ്യയെ വിവാഹം കഴിച്ചതോടെയാണ് ഭാനു അതയ്യ എന്ന് പേര് മാറ്റിയത്. [1] ഇവർ പിന്നീടു വിവാഹമോചിതരയി മാറിയിരുന്നു.
ഭാനുമതി അന്നാസാഹിബ് | |
---|---|
ജനനം | ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ ഏപ്രിൽ 28, 1929 |
മരണം | 15 ഒക്ടോബർ 2020 91) Mumbai, Maharashtra, India | (പ്രായം
തൊഴിൽ | വസ്ത്രാലങ്കാരം |
സജീവ കാലം | 1956-മുതൽ |
ജീവിതപങ്കാളി(കൾ) | സത്യേന്ദ്ര ആതിത്യ (വിവാഹബന്ധം വേർപെടുത്തിയിരുന്നു) |
കുട്ടികൾ | മകൾ |
പുരസ്കാരങ്ങൾ | 1982: Best Costume Design: Gandhi Best Costume Design 1991: Lekin... 2002: Lagaan |
1956 മുതലാണ് ഇവർ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയിൽ പ്രവർത്തിച്ച ഇവർ 100-ഇൽ അധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 2012 ഇൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് നൽകിയ അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്കാരം തിരികെ നൽകാൻ ഇവരെ പ്രേരിപ്പിച്ചത്. 1982 ഇൽ ആണ് അവർക്ക് ഓസ്കാർ ലഭിച്ചത്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.